X

തെറി പറയുന്ന മാര്‍പ്പാപ്പ

ജോഷ്‌ വൂര്‍ഹീസ്
(സ്ലേറ്റ്)

പോപ്പ് ഫ്രാന്‍സിസ് വത്തിക്കാനിലെ സെന്റ്‌ പീറ്റര്‍സ് സ്ക്വയറിലെ പ്രശസ്തമായ ജനാലയിലൂടെ ആളുകളെ ആശിര്‍വദിക്കുന്നതിന്റെ ഒരു വീഡിയോ സാധാരണഗതിയില്‍ വൈറലാകില്ല. എന്നാല്‍ അബദ്ധത്തില്‍ മാര്‍പ്പാപ്പ ഒരു തെറിവാക്ക് പറഞ്ഞാലോ?

വലിയ ഒരു അപരാധമൊന്നുമല്ല ഇവിടെ സംഭവിച്ചത്. ഇതില്‍ യാതൊരു വിവാദവുമില്ല. നിരുപദ്രവകാരിയായ ഒരു നാക്കുപിഴ. എന്നാല്‍ അത് രസകരവുമായിരുന്നു. സ്പാനിഷില്‍ സംസാരിക്കുന്ന പോപ്പ് “കാസൊ” എന്നാണ് ഇറ്റാലിയനില്‍ പറയാനുദ്ദേശിച്ചത്. അര്‍ഥം “സാഹചര്യം” എന്ന്. എന്നാല്‍ പാവം പാപ്പ പറഞ്ഞുവന്നപ്പോള്‍ അത് “കാസ്സോ” എന്നായിപ്പോയി. അര്‍ത്ഥമാവട്ടെ “ഫക്ക്” എന്നതും.

പാപ്പ പറഞ്ഞത് ഇതാണ് (തിരുത്തല്‍ ഉള്‍പ്പടെ): “നാമോരോരുത്തരും നമുക്കുവേണ്ടി മാത്രം പണം സമ്പാദിക്കാതെ പകുതി സമ്പാദ്യം മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിച്ചാല്‍, ഈ (ഇവിടെ രണ്ടുവാക്കും ചേര്‍ത്തുനോക്കുക) സാഹചര്യത്തില്‍ ദൈവത്തിന്റെ ഇഷ്ടം നമ്മിലൂടെ ദൃശ്യമാകും.

 

This post was last modified on January 2, 2017 5:36 pm