X

ബാഹുബലി 2 ആയിരം കോടി ക്ലബ്ബിലെ ആദ്യ ഇന്ത്യന്‍ ചിത്രം; നന്ദി പറഞ്ഞ് പ്രഭാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബാഹുബലിയിലേക്കുള്ള യാത്ര ദൈര്‍ഘ്യമേറിയതായിരുന്നെന്ന് പ്രഭാസ്

ബാഹുബലി 2 ആയിരം കോടി ക്ലബ്ബിലെ ആദ്യ ചിത്രം. 800 കോടി ഇന്ത്യയില്‍ നിന്നും 200 കോടി വിദേശത്തു നിന്നും കളക്ട് ചെയ്തു എന്നാണ് സിനിമ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ചരിത്ര വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ടു നായകന്‍ പ്രഭാസ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ‘എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക്, എന്റെ മേല്‍ ചൊരിയുന്ന സ്നേഹത്തിന് നിങ്ങളെ ഞാന്‍ ആലിംഗനം ചെയ്യുന്നു..’ എന്നു തുടങ്ങുന്ന തുടങ്ങുന്ന എഫ് ബി പോസ്റ്റില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നു കിട്ടുന്ന അഭിനന്ദനങ്ങള്‍ക്ക് ആരാധകരോട് നന്ദി പറയുന്നുണ്ട്. “പ്രേക്ഷകരുടെ പ്രതികരണത്തില്‍ ഞാന്‍ തികച്ചും ആഹ്ളാദവനാണ്. ബാഹുബലിയിലേക്കുള്ള യാത്ര ദൈര്‍ഘ്യമേറിയതായിരുന്നു.സിനിമാ ജീവിതത്തില്‍ ഒരു തവണ മാത്രം സംഭവിക്കാവുന്ന ബാഹുബലിയുടെ കഥാപാത്രം എനിക്ക് തന്ന എസ് എസ് രാജമൌലി സാറിനോട് നന്ദി പറയുന്നു”

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

This post was last modified on May 7, 2017 12:07 pm