X

ചരിത്രത്തില്‍ ഇന്ന്: ബാബറി മസ്ജിദ് തകര്‍ക്കുന്നു, ഇറാന്‍ വിമാനം തകര്‍ന്നു വീഴുന്നു

1992 ഡിസംബര്‍ 6
ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നു

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എഴുതപ്പെട്ട ദിവസമാണ് 1992 ഡിസംബര്‍ 6. ഹിന്ദു മതമൗലികവാദികള്‍ അന്നാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. 1527 ല്‍ ബാബര്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ഈ മുസ്ലിം ആരാധാനാലയം. 

രാമന്റെ ജന്മസ്ഥമെന്ന് കരുതപ്പെടുന്ന അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നത് രാഷ്ട്രീയ അജണ്ടയായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യവാപകമായി നടന്ന കലാപത്തില്‍ 2000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

2005 ഡിസംബര്‍ 6
ഇറാന്‍ വിമാന ദുരന്തം

ഇറാന്‍ എയര്‍ഫോഴ്‌സിന്റെ എ സി-130 വിമാനം തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസപ്രദേശത്ത് സ്ഥിതി ചെയ്യന്ന ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ മുകളില്‍ 2005 ഡിസംബര്‍ 6 ന് തകര്‍ന്നു വീണ് നൂറോളം പേര്‍ കൊല്ലപ്പെട്ടു. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള ബന്‍ദാര്‍ അബ്ബാസിലേക്കുള്ള യാത്രയിലായിരുന്ന ഈ വിമാനത്തില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സൈനികാഭ്യാസം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരായിരുന്നു.

എഞ്ചിന്‍ തകരാറാണാണ് ദുരന്തത്തിന് കാരണമായത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് മെഹര്‍ബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പേ ജനസാന്ദ്രതയേറിയ തൗഹിദ് എന്ന സ്ഥലത്ത് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on December 6, 2014 8:17 am