X

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ്: കേരളാ റോയല്‍സ് താരങ്ങള്‍ക്ക് പരാജയം

അഴിമുഖം പ്രതിനിധി

കൊച്ചിയില്‍ നടന്ന സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ പാദത്തില്‍ കേരളാ റോയല്‍സ് താരങ്ങള്‍ക്ക് പരാജയം. കര്‍ണാടക ആല്‍പിസിനോടാണ് കേരളാ റോയല്‍സിനെ പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ ഡബിള്‍സില്‍ രാജീവ് പിള്ള-അര്‍ജുന്‍ നന്ദകുമാര്‍ സഖ്യവും നരേന്‍-സൈജു കുറുപ്പ് സഖ്യവും വനിതകളുടെ ഡബിള്‍സില്‍ പാര്‍വതി-രഞ്ജിനി ഹരിദാസ് സഖ്യവും പരാജയപ്പെട്ടു.

ഫൈനലില്‍ കേരള റോയല്‍സിനായി പുരുഷന്മാരുടെ ഡബിള്‍സില്‍ കുഞ്ചാക്കോ ബോബന്‍-ബൈജു സഖ്യവും മിക്സഡ് ഡബിള്‍സില്‍ ജയറാം-പാര്‍വതി നമ്പ്യാര്‍ സഖ്യവും വിജയിച്ചു. ആദ്യറൗണ്ടില്‍ ടോളിവുഡ് തണ്ടേഴ്സിനെ പരാജയപ്പെടുത്തിയാണ് കേരള റോയല്‍സ് ഫൈനലിലെത്തിയത്.

ചെന്നൈ റോക്കേഴ്സിനെതിരെയായിരുന്നു കര്‍ണാടക ആല്‍പ്സ് ആദ്യ റൗണ്ടില്‍ ജയിച്ചത്. ഒക്ടോബര്‍ 22ന് ഹൈന്ദരാബാദിലാണ് ലീഗിലെ അടുത്ത പാദത്തിലെ മത്സരങ്ങള്‍ നടക്കുന്നത്.

This post was last modified on September 25, 2016 2:28 pm

Related Post
Leave a Comment