ബാഹുബലി 2ന്റെ ഓരോ രംഗങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ അകലെയാണെന്ന് കെആര്‍കെയുടെ ട്വീറ്റ്. ഇത് കഥയില്ലാത്ത സിനിമയാണെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. അതില്‍ വൈകാരികതയോ വിനോദമോ ഇല്ലെന്നും കെആര്‍കെ വിമര്‍ശിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ഗെയിമുമായാണ് ഇതിനെ ഉപമിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയോട് താന്‍ തിയറ്ററിലെത്തിയത് സിനിമ കാണാനാണെന്നും അല്ലാതെ ബാഹുബലി 2 എന്ന പേരിലെ കാര്‍ട്ടൂണ്‍ കാണാനല്ലെന്നും കെആര്‍കെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.
നേരത്തെ ചിത്രത്തിന്റെ ആദ്യ ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ സസ്‌പെന്‍സ് താന്‍ പുറത്ത് വിടുമെന്ന് ചിത്രത്തെ പൊളിക്കുമെന്നും കെആര്‍കെ ഭീഷണി ഉയര്‍ത്തിയിരുന്നു. സിനിമ കണ്ടവര്‍ ദയവുചെയ്ത് സസ്‌പെന്‍സ് പുറത്തുവിടരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിക്കുന്നതിനിടെയിലാണ് കെആര്‍കെ ട്വിറ്റര്‍ വഴി ഭീഷണിയുമായി രംഗത്തെത്തിയത്. ബാഹുബലിയുടെ ആദ്യ ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് താന്‍ വെളിപ്പെടുത്തുമെന്നാണ് കെആര്‍കെ ഭീഷണി ഉയര്‍ത്തിയത്.
പിന്നീട് സിനിമ കാണണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ട്വീറ്റില്‍ പറയുന്നു. മോഹന്‍ലാലിനെ ചോട്ടാഭീം എന്ന് വിളിച്ച് അധിക്ഷേപിച്ചതോടെയാണ് കെആര്‍കെ എന്ന ബോളിവുഡ് നടന്റെ പേര് മലയാളികള്‍ കേള്‍ക്കുന്നത് തന്നെ. ഇതിനെതിരെ മലയാളികള്‍ ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തെറിവിളിയുള്‍പ്പെടെയുള്ള പൊങ്കാലയാണ് ഇട്ടത്. ആമിര്‍ഖാനെതിരെയും പരിഹാസവുമായി ഇദ്ദേഹം പിന്നീട് രംഗത്തെത്തി. അതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇദ്ദേഹത്തിനെതിരെ തിരിയുകയും ചെയ്തു.
ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മലയാലി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുകയും ബ്ലോഗില്‍ നിന്നും വരുമാനം ലഭിക്കുന്ന ആഡ് സെന്‍സ് അക്കൗണ്ടും ഹാക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ ഇദ്ദേഹം ക്ഷമാപണം നടത്തി. പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ആഡ്‌സെന്‍സ് വഴിയുള്ള ഇദ്ദേഹത്തിന്റെ വരുമാനം.
This post was last modified on April 28, 2017 12:11 pm
Leave a Comment