എസ് എസ് രാജമൗലിയുടെ ബാഹുബലി 2 ലോക സിനിമയ്ക്കു മുന്നിലെ ഇന്ത്യന്‍ അത്ഭുതമായി മാറിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി സിനിമ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതിനിടയില്‍ ബാഹുബലി 2 സൃഷ്ടിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍ കൂടിയാണ്.
ബഹുബലി 2 സൃഷ്ടിച്ച അഞ്ചു റെക്കോര്‍ഡുകള്‍ ഇവയാണ്
1- 1500 കോടി ക്ലബില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ സിനിമ. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 3 ആഴ്ചകൊണ്ട് ലോകവ്യാപകമായി സിനിമ നേടിയിരിക്കുന്നത് 1,502 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 1227 കോടി രൂപയാണ്. ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്നും നേടിയിരിക്കുന്നത് 275 കോടി.
2-1000 കോടി ക്ലബില്‍ കയറിയ ആദ്യ ഇന്ത്യന്‍ സിനിമ. ഇതുവരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത് 1275 കോടി. ആമിര്‍ ഖാന്റെ ദംഗലും ആയിരം കോടി ക്ലബില്‍ കടന്നിട്ടുണ്ടെങ്കിലും ഇത് ലോകവ്യാപകമായി നേടിയ തുകയാണ്.
3-ബോളിവുഡില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയും ബാഹുബലി 2 നാണ്. ചിത്രം ഇതുവരെ ബോളിവുഡില്‍ നിന്നുമാത്രമായി 450 കോടിയിലേറെ സ്വന്തമാക്കിയിരിക്കുകയാണ്. ബോളിവുഡില്‍ ആദ്യമായി 450 കോടി ക്ലബില്‍ എത്തുന്ന സിനിമയും ബാഹുബലി 2 ആണ്.
4- ബോളിവുഡിലെ ആദ്യത്തെ 400 കോടി ക്ലബില്‍ കയറിയ സിനിമയും ബാഹുബലിയാണ്. ദംഗലിന്റെ റെക്കോര്‍ഡാണ് ബാഹുബലി 2 തകര്‍ത്തത്. ദംഗല്‍ നേടിയത് 387.38 കോടിയായിരുന്നു.
5- ഓവര്‍സീസ് മാര്‍ക്കറ്റില്‍ ഏറ്റവും കളക്ട് ചെയ്യുന്ന ഇന്ത്യന്‍ സിനിമയും ഇനി ബാഹുബലി 2 ആണ്. നോര്‍ത്ത് അമേരിക്കയില്‍ ചിത്രം 100 കോടി ക്ലബില്‍ കയറി.ചിത്രം ഈ മേഖലയില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത് 121.69 കോടിയാണ്. നോര്‍ത്ത് അമേരിക്കയില്‍ 100 കോടി ക്ലബില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ബാഹുബലി 2