X

‘ഞാന്‍ സംവിധാനം ചെയ്യും…’; ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധായകനാകുന്നു

അഴിമുഖം പ്രതിനിധി

മലയാള സിനിമയില്‍ കുടുംബചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്‍ എന്ന പേര് സ്വന്തമക്കിയ ബാലചന്ദ്രമേനോന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നു. താന്‍ പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് തന്റെ ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്ന മേനോന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ പേരും ഫെയ്‌സ്ബുക്കിലൂടെ തന്നെ അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ‘ ഞാന്‍ സംവിധാനം ചെയ്യും’ എന്നാണ് മേനോന്റെ പുതിയ ചിത്രത്തിന്റെ പേര്.

2008 ല്‍ ഇറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രമായിരുന്നു മേനോന്റെതായി ഒടുവിലിറങ്ങിയ സിനിമ. വലിയൊരു പരാജയമാകാനായിരുന്നു ഈ സിനിമയുടെ വിധി. പിന്നീട് അഭിനയത്തിലേക്ക് മാത്രം ശ്രദ്ധിച്ച മേനോന്‍ ഇടക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമാലോകത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

തന്റെ മുന്‍കാല വിജയചിത്രങ്ങളുടെ നിരയില്‍ തന്നെ നില്‍ക്കുന്ന തരത്തിലായിരിക്കും പുതിയ ചിത്രവും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നതെന്ന് ബാലചന്ദ്രമേനോന്‍ നേരത്തെ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഒരു തലമുറയുടെ പ്രിയപ്പെട്ട സംവിധായകനും നായകനുമായിരുന്ന മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിനുമേല്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷയുണ്ട്.

This post was last modified on May 3, 2015 6:14 am

Related Post
Leave a Comment