X

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം. മന്ത്രി കെ എം മാണിയെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ഒഴിവാക്കാന്‍ ഇടപെട്ടുവെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അഭിപ്രായം മാത്രം പറയുകയാണ് ഉണ്ടായതെന്ന വാദവും കോടതി തള്ളുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശനാണ് കേസിന്റെ പൂര്‍ണ്ണ ചുമതലെയെന്നും കോടതി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സാധൂകരിക്കുന്നതാണെന്നും കോടതി പറഞ്ഞു.

This post was last modified on September 30, 2015 5:56 pm

Related Post
Leave a Comment