X

ബാര്‍ കോഴക്കേസ് വിധി 29-ന്

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രത്യേക കോടതി ഈ മാസം 29-ന് വിധി പറയും. മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച അന്തിമാ റിപ്പോര്‍ട്ടിന് എതിരായി നല്‍കിയ 10 ഹര്‍ജികളാണ് കോടതി മുമ്പാകെയുള്ളത്. കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജികളുടെ ആവശ്യം. ഈ ഹര്‍ജികളുടെ വാദത്തിനിടെ വിജിലന്‍സിന് കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ബാറുടമ ബിജു രമേശിന്റെ എതിര്‍വാദമാണ് ഇന്ന് നടന്നത്. വിജിലന്‍സ് എസ്പി സുകേശന്‍ തയ്യാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കുകയും അതനുസരിച്ച് മാണിയെ വിചാരണ ചെയ്യണമെന്നുമാണ് ബിജു രമേശിന്റെ ആവശ്യം. വിധി യുഡിഎഫിന് നിര്‍ണായകമാണ്.

This post was last modified on October 5, 2015 2:59 pm