X

വിവാഹത്തിലൂടെ ഒന്നിക്കുന്ന യാദവരാഷ്ട്രീയം

തന്റെ വധുവാകാനിരിക്കുന്ന രാജ് ലക്ഷ്മിയെ തേജ് പ്രതാപ് ഇനിയും കാണാനിരിക്കുന്നതേ ഉള്ളു. പക്ഷെ രണ്ട് ശക്തരായ രാഷ്ട്രീയ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ വിവാഹമാണ് തങ്ങളുടേതെന്ന് തേജ് പ്രതാപിന് അറിയാം. വിദേശ വിദ്യാഭ്യാസം സ്വായത്തമാക്കിയ തേജ് പ്രതാപ് മെയിന്‍പുരിയില്‍ നിന്നുള്ള എംപിയാണ്. അതിനെക്കാള്‍ പ്രധാനമായി അദ്ദേഹം സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന്റെ ചെറുമരുമകനാണ്. 

24 കാരിയായ രാജ് ലക്ഷ്മിയാവട്ടെ രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലുപ്രസാദ് യാദവിന്റെ ഏറ്റവും ഇളയ പുത്രിയും. നിശ്ചയത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്കായി, ഡിസംബര്‍ ഏഴിന് ഇരു യാദവ കുടുംബങ്ങളും ലക്‌നൗവില്‍ വച്ച് കണ്ടുമുട്ടിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം തളിര്‍ക്കാന്‍ തുടങ്ങിയത്.

http://www.hindustantimes.com/india-news/big-fat-yadav-wedding-made-in-political-heaven/article1-1296347.aspx

 

This post was last modified on December 14, 2014 5:56 pm

Related Post
Leave a Comment