X

ഗംഗയിലെ ബോട്ട് അപകടത്തിന് കാരണം അമിതഭാരം: നാടകീയ രംഗങ്ങള്‍ ക്യാമറയില്‍; മരണം 24

ബോട്ട് മുങ്ങുന്നതിന്റെയും ആളുകള്‍ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ചിലര്‍ നീന്തി രക്ഷപ്പെടുന്നതിന്റെയും നാടകീയ രംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

ബിഹാറില്‍ ഗംഗാനദിയില്‍ ഇന്ന് രാവിലെയുണ്ടായ ബോട്ട് അപകടത്തിന്റെ കാരണം അമിതമായി യാത്രക്കാരെ കയറ്റിയാതാണെന്ന് വ്യക്തമായി. സാഹചര്യവശാല്‍ ബോട്ടപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന ഒരു ക്യാമറയില്‍ പതിഞ്ഞത് കണ്ടെത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഇതിനിടെ ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി.

ബോട്ട് മുങ്ങുന്നതിന്റെയും ആളുകള്‍ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ചിലര്‍ നീന്തി രക്ഷപ്പെടുന്നതിന്റെയും നാടകീയ രംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. അമ്പതിലേറെ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് സംഘങ്ങളാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അപകടത്തില്‍ രക്ഷപ്പെട്ടവരെ പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സബല്‍പുര്‍ ഡയറയില്‍ നിന്നും ഗാന്ധി ഘട്ടിലേക്കുള്ള യാത്രയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. പാട്‌നയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള സബല്‍പുര്‍ ഡയറയില്‍ നടക്കുന്ന പട്ടം പറത്തല്‍ മേള കാണാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി നിതിഷ് കുമാര്‍ മേള നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ തദ്ദേശ ഭരണകൂടത്തിന്റെയും പിടിപ്പുകേടാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

This post was last modified on January 15, 2017 5:13 pm

Related Post
Leave a Comment