X

കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് ബിജെപി പ്രമേയം

പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ മനുഷ്യത്വം പണയം വയ്ക്കുന്നു

കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ മനുഷ്യത്വമല്ലാത്തവരാണെന്ന് ബിജെപി രാഷ്ട്രീയ പ്രമേയം. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് സാംസ്‌കാരിക നായകന്മാരെ വിമര്‍ശിക്കുന്നത്.

സാംസ്‌കാരിക നായകന്മാരുടെ നീതി ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പറയുന്ന പ്രമേയത്തില്‍ പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്നും ആരോപിക്കുന്നു. കൂടാതെ കേരളത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടുന്നത് ഈ സാംസ്‌കാരിക നായകന്മാര്‍ കാണുന്നല്ലെന്നും എല്ലാക്കാലത്തും പക്ഷം പിടിച്ചാണ് ഇവര്‍ പ്രതികരിക്കുന്നതെന്നും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു.

എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബിജെപിക്കെതിരെ പ്രതികരണമുണ്ടായത്. ഈ സാഹചര്യത്തിലാണ് സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ ബിജെപി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

Related Post
Leave a Comment