X

കറന്‍സി നിരോധനത്തിന് മുന്‍പ് ഒഡീഷയില്‍ ബി ജെ പി ഭൂമി വാങ്ങിക്കൂട്ടി

ഒഡീഷയിലെ ബി ജെ പി കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ കെട്ടിപ്പൊക്കുകയാണ് ലക്ഷ്യം.  18 ജില്ലകളില്‍ സ്ഥലം വാങ്ങിച്ചു കഴിഞ്ഞു എന്നാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്.  കുറച്ചിടങ്ങളില്‍ കൂടി വാങ്ങിക്കാനുള്ള ശ്രമം നടക്കുന്നു. സംസ്ഥാനത്ത് ആകെ 30 ജില്ലകള്‍ ആണുള്ളത്. കറന്‍സി അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബി ജെ പിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം അറിഞ്ഞിരുന്നു എന്നതിന്റെ തെളിവായിട്ടു എതിരാളികള്‍ ഇതിനെ ഉയര്‍ത്തി കാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അതേ സമയം ഭൂമി വാങ്ങിച്ചതിന് കറന്‍സി നിരോധനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി ജെ പി ഒഡീഷ സംസ്ഥാന അദ്ധ്യക്ഷന്‍ ബസന്ത് പാണ്ഡ പറയുന്നത്. ‘ഈ തീരുമാനം ഞങ്ങള്‍ ഒരു വര്‍ഷം മുന്നേ എടുത്തിരുന്നു.’  പാണ്ഡ ടെലിഗ്രാഫിനോട് പറഞ്ഞു. 

ആഗസ്ത് മാസത്തില്‍ കേന്ദ്രപര ജില്ലയില്‍ ബി ജെ പി വാങ്ങിയത് 2 ഏക്കര്‍ ഭൂമിയാണ്.  ഭൂമി വാങ്ങല്‍ വളരെ രഹസ്യമായാണ് നടന്നത്. പ്രാദേശിക നേതാക്കള്‍ ആരും തന്നെ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിരുന്നില്ല. ഭൂമി രജിസ്ട്രേഷന്‍ കഴിഞ്ഞതിന് ശേഷമാണ് പലരും ഇക്കാര്യം അറിഞ്ഞത് തന്നെ. 

ബി ജെ പിയുടെ ഭൂമി വാങ്ങിച്ചു കൂട്ടല്‍ അന്വേഷിക്കണമെന്ന് ബി ജെ ഡിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു കഴിഞ്ഞു. 

കൂടുതല്‍ വായിക്കൂ; https://goo.gl/DvWr5c

 

 

 

 

 

This post was last modified on December 13, 2016 8:03 pm