X

വിരമിക്കൽ ടെസ്റ്റിൽ ബ്രണ്ടൻ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി

അഴിമുഖം പ്രതിനിധി

വിരമിക്കൽ ടെസ്റ്റിൽ ന്യൂസലൻഡിൻെറ ബ്രണ്ടൻ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി. 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി തികച്ചത്.   ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലം റെക്കോർഡ് സെഞ്ച്വറി നേടിയത്. ഇതോടെ കടപുഴകിയത് വെസ്റ്റിൻഡീസിൻെറ വിവിയൻ റിച്ചാർഡ്സും പാകിസ്താൻെറ മിസ്ബാഹുൽ ഹഖും കൈയ്യടക്കിയിരുന്ന 56 പന്തില്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡാണ്. 106 സിക്സറോടെ  ടെസ്റ്റിൽ കൂടുതൽ സിക്സർ അടിക്കുന്ന താരമെന്ന ബഹുമതിയും മക്കല്ലം തന്റെ പേരില്‍ കുറിച്ചു. മുന്‍ ഓസീസ് താരം ആദം ഗിൽക്രിസ്റ്റ് നേടിയ 100 സിക്സർ എന്ന റെക്കോര്‍ഡ് പഴങ്കഥയായി. ടെസ്റ്റിൽ നൂറിന് താഴെ പന്തിൽ സെഞ്ച്വറി നേടിയ താരങ്ങളുടെ ക്ലബ്ബില്‍ മക്കല്ലം മുന്‍പും അംഗമായിട്ടുണ്ടായിരുന്നു.

 

This post was last modified on February 20, 2016 5:00 pm

Related Post
Leave a Comment