2010 ജനുവരി നാലിന്, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ദുബായില്‍ ഉദ്്ഘാടനം ചെയ്യപ്പെട്ടു. ഉദ്ഘാടനത്തിന് മുമ്പ് ബുരി ദുബായ് എന്ന് അറിയപ്പെട്ടിരുന്ന ബുരി ഖലീഫ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ പെട്ട ദുബായിലെ വന്‍ അംബരചുംബിയാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തേക്കാള്‍ 700 അടി ഉയരം കൂടുതലുള്ള ബുര്‍ജ് ഖലീഫയുടെ യഥാര്‍ത്ഥ ഉയരം അത്ഭുതകരമായ 2,722 അടിയാണ്. ആധുനിക ലോകത്തിന്റെ പ്രതീകം എന്ന് വിശേഷപ്പിക്കാവുന്ന കെട്ടിടം അതിന്റെ ഘടനാപരമായ ഘടകങ്ങള്‍കൊണ്ടും വൈശിഷ്ട്യമാര്‍ന്നതാണ്. കലയുടെയും എഞ്ചിനീയറിംഗിന്റെയും പാരമ്പര്യത്തിന്റെയും മിശ്രണത്തിനെയാണ് അത് പ്രതിനിധീകരിക്കുന്നത്. ആയിരക്കണക്കിന് മീറ്റര്‍ വരുന്ന ഓഫീസ് ഇടം, 900 സ്വകാര്യ താമസസ്ഥലങ്ങള്‍, 160 മുറികളുള്ള അര്‍മാനി ഹോട്ടല്‍ എന്നിവ കൂടാതെ ഏറ്റവും മുകളില്‍, അതായത് 124-ാം നിലയില്‍ ഒരു വാതില്‍പ്പുറ നിരീക്ഷണ കേന്ദ്രവും ബുര്‍ജ് ഖലീഫയുടെ ഭാഗമാണ്.
യുഎഇയുടെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ദുബായ് ആണ് കഴിഞ്ഞ കുറച്ചു ദശകങ്ങളായി മികച്ച സാമ്പത്തിക വിജയഗാഥകള്‍ രചിച്ച സ്ഥലം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു ചെറുകിട വാണീജ്യ തുറമുഖം മാത്രമായിരുന്ന ദുബായ്, സമ്പല്‍സമൃദ്ധമായ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതിലൂടെയും ഒരു പ്രധാന വാണീജ്യകേന്ദ്രമായി വളരാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളില്‍ ഒന്നായി മാറി. ദുബായുടെ സമ്പല്‍സമൃദ്ധി അതിന് ‘സുവര്‍ണ നഗരം’ എന്ന പേര്‍ നല്‍കിയെന്ന് മാത്രമല്ല, ആധുനിക കാലത്തെ ഈ എല്‍ ഡൊറാഡോ എല്ലാ ഐതീഹ്യങ്ങളെയും അതിജീവിക്കുകയും ചെയ്യുന്നു. മറ്റ് എമിറേറ്റുകളെ പോലെ ദുബായിയും ഒരു രാജഭരണത്തിന്റെ കീഴിലാണ്. എണ്ണ സമ്പത്ത് തങ്ങളെ ഒരു പരിധിവരെയെ എത്തിക്കൂ എന്ന് തിരിച്ചറിഞ്ഞ ദുബായിയിലെ ഭരണാധികാരികള്‍, നഗരത്തെ 21-ാം നൂറ്റാണ്ടിലെ അത്ഭുത ഭൂമികയാക്കാനും വിനോദസഞ്ചാരികളുടെ മെക്ക ആക്കാനും വേണ്ടി ധാരാളം പണം ചിലവാക്കി.
സ്വര്‍ണം നിക്ഷേപിച്ച കപ്പ് കേക്കിന് ആയിരം ഡോളര്‍ വിലയിടുന്ന റെസ്‌റ്റോറന്റുകള്‍ തൊട്ട് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണശാലകളും കൃത്രിമ ദ്വീപുകളും പിറകെ ബുര്‍ജ് ഖലീഭയും ഇതിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ദുബായിയെ മാറ്റണമെന്ന് തീരുമാനിച്ചിരുന്ന ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ബുര്‍ജ് ഖലീഫ ഒരു അന്താരാഷ്ട്ര അത്ഭുതമാക്കി മാറ്റേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ വില്‍സ് ടവറും വണ്‍ വേള്‍ഡ് ട്രേഡ് സെന്ററും നിര്‍മ്മിച്ച സ്‌കിമോര്‍, ഓവിംഗ്‌സ് ആന്റ് മെറില്‍ (എസ്ഒഎം) എന്ന കമ്പനിയുടെ സഹായം അവര്‍ തേടി.
This post was last modified on January 4, 2017 11:06 am
Leave a Comment