X

ആമസോണിന്റെ ഓഹരി മൂല്യം 7,17,75,00,00,00,000 രൂപ!

കഴിഞ്ഞ വര്‍ഷം റീടെയില്‍ പലവ്യഞ്ജന രംഗത്തും വീഡിയോ സ്ട്രീമിംഗില്‍ നിന്നും 178 ബില്യണ്‍ ഡോളറാണ് ആമസോണ്‍ നേടിയെടുത്തത്‌

ഓഹരി വിപണിയില്‍ ഒരു ട്രില്ല്യണ്‍ ഡോളര്‍ (7,17,75,00,00,00,000- ഏകദേശം 71 ലക്ഷം കോടി ഇന്ത്യന്‍ രൂപ) കടക്കുന്ന ലോകത്തെ രണ്ടാമത്തെ കമ്പനിയായി ആമസോണ്‍. ചൊവ്വാഴ്ച യുഎസിലെ നസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആമസോണിന്റെ ഓഹരികള്‍ ആദ്യമായി പതിനായിരം ഡോളറിലെത്തി. ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത് പ്രമുഖ കമ്പനിയായ ആപ്പിളാണ്. വാണിജ്യ ലോകത്ത് ഇത്രയും മൂല്യമുള്ള കമ്പനിയെന്ന നേട്ടം കഴിഞ്ഞ മാസമാണ് ആപ്പിള്‍ നേടിയത്.

ജെഫ് ബെസോസ് 1994-ല്‍ ആമസോണ്‍ കമ്പനി ആരംഭിച്ചത്. പിന്നീട് 25 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഓഹരികളില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് കാണിച്ചത്. ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ തുടങ്ങിയ ആമസോണ്‍ കൊമേഴ്‌സ്യല്‍ ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലേക്ക് വരെ എത്തി നില്‍ക്കുന്നു ആമസോണിന്റെ വളര്‍ച്ച.

കഴിഞ്ഞ വര്‍ഷം റീടെയില്‍ പലവ്യഞ്ജന രംഗത്തും വീഡിയോ സ്ട്രീമിംഗില്‍ നിന്നും 178 ബില്യണ്‍ ഡോളറാണ് ആമസോണ്‍ നേടിയെടുത്തത്‌. ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബെസോസ് ലോകത്തിലെ കോടീശ്വരന്‍മാരില്‍ ഒന്നാമതെത്തിയിരുന്നു.

ബെസോസിന്റെ ആസ്തിയായി പറയുന്നത് 167 ബില്യണ്‍ ഡോളറാണ്. 1997-കളില്‍ ആമസോണ്‍ തങ്ങളുടെ ഷെയറുകള്‍ 18 ഡോളറിനാണ് വിറ്റിരുന്നത്. ഈ ഷെയറുകളാണ് കഴിഞ്ഞ ദിവസം 2,050 ഡോളറായിരിക്കുന്നത്.

കമ്പനിയുടെ ഓഹരി മൂല്യത്തില്‍ പെട്ടെന്നുണ്ടായ കുതിച്ചു ചാട്ടം കമ്പനിയുടെ നികുതി അടക്കുന്നതിലുള്ള മനോഭാവവും ജീവനക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളിലും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

ചുരുങ്ങിയ കാലയളവില്‍ ഇത്രയും നേട്ടം കരസ്ഥമാക്കിയത് നികുതി വെട്ടിച്ചും ജീവനക്കാരുടെ അവകാശങ്ങള്‍ ലംഘിച്ചുമാണെന്നുള്ള ആരോപണങ്ങളാണ് ആമസോണിനെതിരെ ഉയര്‍ന്നത്.

This post was last modified on September 5, 2018 3:47 pm