X

ആമസോണ്‍ ഇന്ത്യ ഇന്‍ഷൂറന്‍സ് വിപണന മേഖലയിലേക്ക് ചുവടുവെയ്ക്കുന്നു

ആമസോണിന്റെ ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള കടന്ന് വരവ് ഇന്ത്യയില്‍ അതിവേഗത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രമുഖ ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ ആമസോണ്‍ ഇന്ത്യ ഇന്‍ഷൂറന്‍സ് വിപണന മേഖലയിലേയ്ക്ക് ചുവട്‌വയ്ക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലാകും കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ മേഖലയില്‍ പേടിഎം, ഫ്‌ളിപ്കാര്‍ട്ട് കമ്പനികളും ശക്തമാകുന്നതോടെ ഈ രംഗത്ത് വലിയ കുതിച്ചു ചാട്ടം തന്നെ പ്രതീക്ഷിക്കാം. സാമ്പത്തിക ഉത്പന്നമേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ആമസോണിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി ഇന്‍ഷൂറന്‍സ് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യം. ആമസോണിന്റെ ആം ആമസോണ്‍ പേ എന്നിവ ഇതിനായി പ്രയോജനപ്പെടുത്തും.

ആമസോണിന് രാജ്യമൊട്ടാകെയുള്ള വലിയ സ്വാധീനം തന്നെയാണ് ഇന്‍ഷൂറന്‍സ് മേഖലയിലേക്കും കടന്നു വരാന്‍ അവരെ പ്രേരിപ്പിക്കുന്നത്. 2020ഓടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്ന അസോചത്തിന്റെ വിലയിരുത്തല്‍ കൂടി കണക്കാക്കിയാല്‍ ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക തന്നെയാണ് ആമസോണിന്റെ ലക്ഷ്യം. ആമസോണിനെ കൂടാതെ ഓണ്‍ലൈന്‍ വിപണന മേഖലയിലെ ആഗോള ഭീമനായ ഫ്ളിപ്കാര്‍ട്ടും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയില്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പേ ടിഎം കോര്‍പ്പറേറ്റ് ഏജന്‍സി ലൈസന്‍സ് ഇതിനോടകം തന്നെ നേടി കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

ഇന്‍ഷൂറന്‍സ് രംഗത്തെ പ്രമുഖരുടെ അഭിപ്രായത്തില്‍ രാജ്യത്ത് ലാഭകരമായ ബിസിനസുകളില്‍ ഒന്നാണ് ഇന്‍ഷൂറന്‍സ് മേഖല. ഇന്ത്യയില്‍ ആമസോണിന്റെ ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള കടന്ന് വരവ് അതിവേഗത്തില്‍  മാറ്റങ്ങളുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

This post was last modified on September 19, 2018 5:53 pm