X

2019-ല്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്ന് റിപ്പോര്‍ട്ട്

2019-ല്‍ ജിഡിപി വളര്‍ച്ച പ്രവചിക്കുന്നത് ഇന്ത്യ 7.6 ശതമാനവും ഫ്രാന്‍സ് 1.7 ശതമാനവും, ബ്രിട്ടന്‍ 1.6 ശതമാനവുമായിരിക്കുമെന്നാണ്.

ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പി ഡബ്യൂ സിയുടെ റിപ്പോര്‍ട്ട്. 2019-ല്‍ ഇന്ത്യ, ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ രാജ്യങ്ങളുടെ പട്ടികയിലെ അഞ്ചാമതോ ഏഴാമതോ എത്തുമെന്നാണ് പി ഡബ്യൂ സി ഗ്ലോബല്‍ എക്കോണമി വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019-ല്‍ ജിഡിപി വളര്‍ച്ച പ്രവചിക്കുന്നത് ഇന്ത്യ 7.6 ശതമാനവും ഫ്രാന്‍സ് 1.7 ശതമാനവും, ബ്രിട്ടന്‍ 1.6 ശതമാനവുമായിരിക്കുമെന്നാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

This post was last modified on January 20, 2019 8:19 pm