X

2020ല്‍ വൈദ്യുതി ഉല്‍പാദന വളര്‍ച്ച ഇരട്ടിയാകുമെന്ന് സൂചന

ഈ വര്‍ഷം പവര്‍ഡിമാന്റ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സാധാരണ സീസണിനേക്കാളും ഡിമാന്‍ഡ് ഉയര്‍ന്നു.

വൈദ്യുതി ഉല്‍പാദന രംഗത്ത് ഈ വര്‍ഷം 6.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 3.5 ശതമാനം വളര്‍ച്ചയുടെ ഇരട്ടിയാണ് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പരമ്പരാഗത സ്രോതസ്സുകള്‍ 1265 ബില്ല്യണ്‍ യൂണിറ്റാണ് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞത്. ഡിമാന്‍ഡ് വളര്‍ച്ച 5 ശതമാനത്തിനും 6 ശതമാനത്തിനുമിടയിലാകുമെന്നാണ് റേറ്റിങ്സ് നല്‍കുന്ന ഐസിആര്‍എ ഗ്രൂപ്പിന്റെ തലവന്‍ സബ്്യസാച്ചി മജൂംദാര്‍ പറയുന്നത്.

ഈ സ്രോതസ്സുകളില്‍ നിന്നുള്ള മൊത്തം ഉത്പാദനം 2019-20 കാലഘട്ടത്തില്‍ 1,330 ബില്ല്യണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 85% തെര്‍മല്‍ പ്ലാന്റ്സില്‍ നിന്നായിരിക്കും. കല്‍ക്കരിയില്‍ നിന്ന് 79 ശതമാനവും ലിഗ്നൈറ്റ്, പ്രകൃതിവാതകം, ലിക്വിഡ് ഇന്ധനങ്ങള്‍ എന്നിവയില്‍ നിന്നാണ് ബാക്കിയുള്ളത്.

ആണവ നിലയങ്ങള്‍ 3.3 ശതമാനവും ജലവൈദ്യുത പദ്ധതിയില്‍ 10 ശതമാനവും സംഭാവന ചെയ്യും. കഴിഞ്ഞ ആഴ്ച്ച സാധാരണ സീസണിനേക്കാളും ഡിമാന്‍ഡ് ഉയര്‍ന്നുവെന്നാണ് കണക്കുകള്‍. ഈ വര്‍ഷം പവര്‍ഡിമാന്റ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സാധാരണ സീസണിനേക്കാളും ഡിമാന്‍ഡ് ഉയര്‍ന്നു.

This post was last modified on May 16, 2019 12:39 pm