X

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 26% വര്‍ധന

2019 മാര്‍ച്ച് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയോടെ 1,327 കോടി രൂപയിലെത്തി.

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 13,792 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 10,966 കോടി രൂപയേക്കാള്‍ 26 ശതമാനം കൂടുതലാണ്.

ഇന്‍ഷുറന്‍സ് സുരക്ഷാ പോളിസിയില്‍ 1643 കോടി രൂപയുടെ പുതിയ പ്രീമിയം നേടിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 600 കോടിയേക്കാള്‍ 174 ശതമാനം കൂടുതലാണ്.

2019 മാര്‍ച്ച് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയോടെ 1,327 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അറ്റാദായം 1,150 കോടി രൂപയായിരുന്നു.

കമ്പനിയുടെ സോള്‍വെന്‍സി റേഷ്യോ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2.13 ശതമാനമാണ്.

നിയമപരായി വേണ്ടത് 1.50 ശതമാനമാണ്.എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് 1,41,024 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലെ 1,16,261 കോടി രൂപയേക്കാള്‍ 21 ശതമാനം കൂടുതലാണിത്. ആസ്തിയില്‍ ഡെറ്റ്-ഇക്വിറ്റി അനുപാതം 77:23 ആണ്. ഡെറ്റ് നിക്ഷേപത്തില്‍ 90 ശതമാനവും ട്രിപ്പിള്‍ എ റേറ്റിംഗ് ഉള്ള ഉപകരണങ്ങളിലാണ്.

വ്യക്തിഗത പ്രഫഷണലുകള്‍, ശക്തമായ ബാങ്കഷ്വറന്‍സ് ചാനല്‍, ഏജന്‍സി ചാനല്‍ കോര്‍പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, മൈക്രോ ഏജന്റ്‌സ്, സാധാരണ സര്‍വീസ് കേന്ദ്രങ്ങള്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍, വെബ് അഗ്രിഗേറ്റര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ കമ്പനിക്ക് വൈവിധ്യമാര്‍ന്ന വിപണന ശംഖലയാണുള്ളത്. രാജ്യത്തൊട്ടാകെ 908 ഓഫീസുകളുള്ള കമ്പനിയില്‍ പരിശീലനം ലഭിച്ച 1,84,452 പ്രഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നു.

This post was last modified on June 14, 2019 6:57 am