X

യുടിഐ ഇക്വിറ്റി ഫണ്ടിന്റെ ആസ്തി 9358 കോടി രൂപ

ദീര്‍ഘകാല മൂലധന നേട്ടത്തോടെ ഓഹരി അധിഷ്ഠിത മേഖലകളില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണി ത്.

വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളിലെല്ലാം നിക്ഷേപം നടത്തുന്ന ഓപണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടായ യു.ടി.ഐ. ഇക്വിറ്റി ഫണ്ടിന്റെ ആസ്തി 9,358 കോടി രൂപയായി. ഫണ്ടിന് 12 ലക്ഷത്തിലേറെ നിക്ഷേപകരുള്ളതായും ഈ വര്‍ഷം ഏപ്രില്‍ 30ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഗുണമേന്‍മയും വളര്‍ച്ചയുമുള്ള മൂല്യാധിഷ്ഠിത നിക്ഷേപങ്ങള്‍ നടത്തുന്നതാണ് യു.ടി.ഐ. ഇക്വിറ്റി ഫണ്ടിന്റെ രീതി. ബജാജ് ഫിനാന്‍സ് എച്ച്.ഡി.എഫ്.സി. ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ഇന്‍ഫോ-എഡ്ജ്, മൈന്‍ഡ്ട്രീ, ശ്രീ സിമന്റ്തുടങ്ങിയവയിലാണ് ഫണ്ടിന്റെ 42 ശതമാനത്തിലേറെ നിക്ഷേപവുമെന്നാണ് ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദീര്‍ഘകാല മൂലധന നേട്ടത്തോടെ ഓഹരി അധിഷ്ഠിത മേഖലകളില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിതെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

This post was last modified on June 7, 2019 12:01 pm