X

ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോള്‍

ഗര്‍ഭിണിയാണെന്ന് അറിയാതിരുന്ന കനേഡിയന്‍ യുവതി വിമാനത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കാനഡയില്‍ നിന്ന് ടോക്യോയിലേക്ക് കാമുകനുമൊത്ത് എയര്‍ കാനഡാ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ അഡാ ഗൗണ്‍ ആണ് വിമാനം പെസിഫിക് സമുദ്രത്തിന് മുകളില്‍ എത്തിയപ്പോഴാണ് പ്രസവ വേദന തുടങ്ങിയത്. 23-കാരിയായ ഗൗണ്‍ അടുത്തിടെ പതിവുള്ള ആരോഗ്യ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഗൗണ്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ക്ക് കണ്ടെത്താനായില്ല. ഗര്‍ഭിണിയാണോയെന്ന് അറിയാനുള്ള പരിശോധനയും നെഗറ്റീവ് ആയിരുന്നു. മെഡിക്കല്‍ സാഹചര്യങ്ങള്‍ അടക്കമുള്ളവയെ കൈകാര്യം ചെയ്യാന്‍ പരിശീലനം എയര്‍ കാനഡയുടെ ക്രൂവിന് നല്‍കിയിട്ടുണ്ടെന്നും വിമാനം പറന്നു കൊണ്ടിരിക്കവേ തന്നെ ഭൂമിയിലെ ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടാനുള്ള സൗകര്യവും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.

 

https://in.lifestyle.yahoo.com/canadian-woman-unaware-her-pregnancy-gives-birth-flight-080901025.html?linkId=14205638 

This post was last modified on May 14, 2015 6:22 pm

Related Post
Leave a Comment