X

ചരിത്രത്തില്‍ ഇന്ന്: ക്യൂബയുടെ നിയന്ത്രണം കാസ്‌ട്രോ ഏറ്റെടക്കുന്നു, എയര്‍ ഇന്ത്യ വിമാനം കടലില്‍ തകര്‍ന്നു വീഴുന്നു

 1959 ജനുവരി 1
ക്യൂബയുടെ ഭരണം കാസ്‌ട്രോയുടെ കൈകളില്‍

ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ നടന്ന ജൂലൈ 26 മൂവ്‌മെന്റിനെത്തുടര്‍ന്ന് ഉണ്ടായ പോരാട്ടത്തിനൊടുവില്‍ ഫുല്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയുടെ ഏകാധിപത്യഭരണത്തിന് ക്യൂബയില്‍ അവസാനമായി. തുടര്‍ന്ന് ഹവാനയുടെ നിയന്ത്രണം കാസ്‌ട്രോ ഏറ്റെടുത്തു. യു എസ് ബാറ്റിസ്റ്റയുടെ പിറകില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും കാസ്‌ട്രോയുടെ ജനശക്തിക്കു മുന്നില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാം കൈവിട്ടെന്നു മനസ്സിലായതിന്നെ തുടര്‍ന്ന് ബാറ്റിസ്റ്റയും അദ്ദേഹത്തിന്റെ അനുയായികളും ഡൊമനിയന്‍ റിപ്പബ്ലികിലേക്ക് പലായനം ചെയ്തു.

അമേരിക്ക അതിനുശേഷവും പലതരത്തിലും കാസ്‌ട്രോയെ തകര്‍ക്കാന്‍ നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെടുന്നത് കാണാനായിരുന്നു ഹവാനയ്ക്ക് സാഹചര്യം ലഭിച്ചത്. നീണ്ടനാള്‍ ക്യൂബയുടെ എല്ലാമെല്ലാമായി നിലകൊണ്ട കാസ്‌ട്രോ ഒടുവില്‍ ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ 2008 ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനം ത്യജിച്ചു.

1978 ജനുവരി 1
എയര്‍ ഇന്ത്യ വിമാനം കടലില്‍ തകര്‍ന്നു വീഴുന്നു

1978 ജനുവരി 1 ന് എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം പറന്നു പൊങ്ങി നിമിഷങ്ങള്‍ക്കകം കടലില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 213 പേര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് അപകടത്തിന് കാരണമായതെന്ന് ഇതുസംബനധിച്ച് നടത്തിയ അന്വേഷണത്തില്‍ ആരോപണമുണ്ടായിരുന്നു. ബോംബെ സാന്റാക്രൂസ് വിമാനത്താവളത്തില്‍ നിന്ന് ദുബായിയിലേക്ക് പോവുകയായിരുന്നു വിമാനം.1971 ലാണ് എയര്‍ ഇന്ത്യ ഈ വിമാനം വാങ്ങുന്നത്.

ക്യാപ്റ്റന്‍ എം എല്‍ കുകാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് വിമാനത്തിന്റെ ആറ്റിറ്റ്യൂഡ്
എയര്‍ക്രാഫ്റ്റ് തെറ്റായ രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കോക്പിറ്റിലേക്ക് ശരിയല്ലാത്ത വിവരങ്ങളായിരുന്നു നല്‍കികൊണ്ടിരുന്നത്. ഇത് കോക്പിറ്റില്‍ അമ്പരപ്പ് സൃഷ്ടിക്കുകയും തുടന്ന് വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയും തത്ഫലമായി കടലില്‍ പതിക്കുകയുമായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on January 1, 2015 11:00 am