X

മോദി മുതല്‍ സുക്കര്‍ ബര്‍ഗ് വരെ; പെല്ലറ്റ് ഗണ്‍ പ്രയോഗത്തിനെതിരെ വേറിട്ട ക്യാമ്പയിന്‍

കശ്മീര്‍ താഴ്വരയില്‍ പെല്ലറ്റ് ഗണ്‍ ആക്രമണം അനേകം പേരുടെ കാഴ്ച അപഹരിച്ചത് ഒരു വാര്‍ത്ത എന്നതിന് അപ്പുറത്തേക്ക് അധികമാരും ചിന്തിച്ചിരിക്കാന്‍ ഇടയില്ല. അവരുടെ വേദന നമ്മളില്‍ പലര്‍ക്കും മനസ്സിലായിട്ടുമില്ല. തങ്ങളുടെ വേദനകള്‍ക്ക് അത്ര പ്രാധാന്യം നല്‍കേണ്ടതില്ല എന്ന് കരുതി അവഗണിക്കുന്നവരുടെ കണ്ണു തുറപ്പിക്കാന്‍ ഒരു കാമ്പയിനുമായി എത്തിയിരിക്കുകയാണ് ഒരു സംഘം. 

ഈ  മുറിവുകളുടെ ആഴം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ ‘നെവര്‍ ഫൊര്‍ഗറ്റ് പാകിസ്ഥാന്‍’ നടത്തിയ കാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

കാശ്മീര്‍ നിവാസികളുടെ ദുരിതങ്ങളോട് മുഖം തിരിച്ച ഇന്ത്യന്‍ ജനതയുടെ അജ്ഞത ഇല്ലാതാക്കാന്‍ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മൊഹമ്മദ്‌ ജിബ്രാന്‍ നാസിര്‍ എന്ന വ്യക്തിയുടെ ആശയമായിരുന്നു ഇത്. സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കാശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ എന്ന തരത്തില്‍ എഡിറ്റ്‌ ചെയ്താണ് കാമ്പയിന്‍ ശ്രദ്ധേയമാകുന്നത്. വ്യത്യസ്ത മേഖലയില്‍ ഉള്ള പ്രമുഖരുടെ ചിത്രത്തോടൊപ്പം ആക്രമണം ഏറ്റവര്‍ക്ക് അയക്കുന്ന സന്ദേശവും ചേര്‍ത്തി]ട്ടുണ്ട്. ഈ സാന്ത്വന സന്ദേശങ്ങളിലൂടെ ജനതയുടെ ദുരിതം ലോകത്തെ അറിയിക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. എന്നാല്‍ തെരഞ്ഞെടുത്തവരുടെ പേരുകള്‍ കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടിയേക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ് വരെ ഉണ്ട് ഈ പട്ടികയില്‍.

‘പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഉയര്‍ത്തെഴുനേല്‍ക്കുന്ന താങ്കള്‍ ഞങ്ങള്‍ക്ക് എന്നും ആവേശമായിരുന്നു. എന്നാല്‍ പരിക്കേറ്റ താങ്കളുടെ ചിത്രങ്ങളും അഭിമുഖങ്ങളും ഫേസ്ബുക്കിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു എങ്കിലും നീക്കം ചെയ്യപ്പെട്ടു. താങ്കളുടെ വിഷമത്തില്‍ സഹായിക്കാന്‍ കഴിയാതെ പോയതിന് ഖേദം രേഖപ്പെടുത്തുന്നു. ഇന്റര്‍നെറ്റിനും പത്രങ്ങള്‍ക്കും വിലക്കായിരുന്നു. അതിനാല്‍ താങ്കളുടെ വാര്‍ത്ത‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ലോകം മുഴുവന്‍ സാങ്കേതികയുടെ പുറകെ പോവുമ്പോള്‍ കശ്മീരിക്ക് അതിനുള്ള അനുവാദം ഇല്ലല്ലോ. സഹോദരാ നീ വേഗം സുഖം പ്രാപിക്കുക’-പെല്ലറ്റ് ഗണ്‍ മൂലം പരിക്കേറ്റ് വികൃതമായാതെന്ന രീതിയിലുള്ള സുക്കര്‍ബര്‍ഗിന്റെ ചിത്രത്തിനോടൊപ്പമുള്ള സ്വാന്തന സന്ദേശം ഇതാണ്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/xs3dyw

This post was last modified on July 26, 2016 5:04 pm

Related Post
Leave a Comment