X

കബാലി എഫക്റ്റ്; പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തില്‍ നിന്നും രക്ഷിച്ച് ചെന്നൈ മോഡല്‍

അഭിനേതാക്കള്‍ സ്ക്രീനില്‍ ചെയ്യുന്ന കാര്യങ്ങള്‍ ആരാധകര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും അത് അപകടത്തിലേക്ക് ആവും എത്തിച്ചേരുക. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനിയുടെ കബാലി തന്നെ. ഒരു പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കാരണമായത് കബാലിയാണ്. ചിത്രത്തില്‍ രജനി ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗത്തില്‍ നിന്നും രക്ഷിച്ചത്‌ പോലെ അല്‍പ്പം സ്റ്റണ്ടും റിയല്‍ ലൈഫില്‍ അത് ചെയ്തയാള്‍ക്ക് നടത്തേണ്ടി വന്നു.

കബാലി കണ്ടു മടങ്ങിയ ചെന്നൈ സ്വദേശിയും മോഡലും ഫോട്ടോഗ്രാഫറും ആയ വസന്ത് പോള്‍ ആണ് ഒരു പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ചെന്നൈയ്ക്ക് അടുത്തുള്ള ആലണ്ടൂരില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഫേസ്ബുക്ക് വഴിയാണ് വസന്ത് പോള്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

രാത്രി വൈകി കബാലി കണ്ടതിന് ശേഷം മടങ്ങി വരുകയായിരുന്ന വസന്ത് പോള്‍ സിഗരറ്റ് വലിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. ബലാല്‍സംഗ ശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വസന്തിനും സാരമായ പരിക്കുകള്‍ പറ്റി.

“തിരികെ പോകുന്ന വഴി മൂത്രമൊഴിക്കാനും സിഗരറ്റ് വലിക്കാനും വേണ്ടി ഞാന്‍ വണ്ടി നിര്‍ത്തി, വണ്ടി നിര്‍ത്തിയതിന്റെ പുറകില്‍ ഒരു തരിശ് ഭൂമിയായിരുന്നു. അവിടെ നിന്ന് അവ്യക്തമായ ചില ശബ്ദങ്ങള്‍ കേട്ടു.ആദ്യം ഞാന്‍ കരുതിയത് പട്ടികളോ,പൂച്ചകളോ ആയിരിക്കും എന്നാണ്, ഞാന്‍ തിരികെ നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഞാന്‍ അത് മനുഷ്യരുടെ ശബ്ദമാണ് എന്ന് തിരിച്ചറിഞ്ഞത്. “ രക്ഷിക്കൂ.. പ്ലീസ് ഹെല്‍പ്പ്..അണ്ണാ രക്ഷിക്കൂ… അണ്ണാ… എന്നുള്ള നിലവിളി എന്‍റെ ചെവിയില്‍ പതിച്ചു…”

അങ്ങനെ സംഭവത്തില്‍ ഇടപെട്ട വസന്ത് ഉത്തരേന്ത്യക്കാരായ ചിലരില്‍ നിന്നും പെണ്‍കുട്ടിയെ വസന്ത് രക്ഷിക്കുകയും ചെയ്തു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

 

http://goo.gl/JO83xy

 

This post was last modified on July 24, 2016 4:40 pm

Related Post
Leave a Comment