X

ഒരു വെടിക്ക് എത്ര കോഴി?

റോബെര്‍ടോ എ ഫ്രെഡ്മാന്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ്‌ ഡവലെപ്മെന്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പോകുന്ന മാംസമായി കോഴിയിറച്ചി മാറാൻ പോകുകയാണ്. പന്നിയിറച്ചി ഏറ്റവും കൂടുതൽ ജനപ്രിയമായ ഇടങ്ങളിൽ പോലുംഉപയോഗം കുറഞ്ഞു വരുമ്പോൾ ലോകം മുഴുവൻ കോഴിയുടെ പിറകെ ഓടുകയാണ്.

ലോകത്തിൽ ഉല്പാദിപ്പിക്കുന്ന മാംസത്തിന്റെ കണക്കെടുത്തു നോക്കിയാൽ പന്നിയിറച്ചിയായിരിക്കും മുന്പിലെങ്കിലും പതുക്കെയുള്ള വളർച്ചയിലൂടെ 2020 ആകുമ്പോഴേക്കും കോഴിയിറച്ചി ഈ സ്ഥാനം തട്ടിയെടുക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഈ പ്രവണത വികസിത-വികസ്വര വ്യത്യാസമില്ലാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കാണാൻ സാധിക്കും.എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?

ലോകത്തിൽ ഏറ്റവും വില കുറഞ്ഞതും എല്ലായിടങ്ങളിലും ലഭ്യമായതുമായ മാംസമെന്ന വിശേഷണം തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കോഴിയിറച്ചി ഈ പോക്ക് പോകുകയാണെങ്കിൽ പന്നിയിറച്ചിയുടേയും കാളയിറച്ചിയുടേയും വില കുറയാനുള്ള സാധ്യതയുമുണ്ട്.

പന്നിയിറച്ചിക്കുള്ള സാംസ്കാരിക വിലക്ക് കോഴിയിറച്ചിക്കില്ല എന്നകാര്യം നാം മറക്കരുത്. മലേഷ്യ, ഇസ്രായേൽ, സൗദി അറേബിയ പോലുള്ള ലോകത്തിലെഏറ്റവും കൂടുതൽ കോഴിയിറച്ചി ഭക്ഷിക്കുന്ന രാജ്യങ്ങൾ പന്നിയിറച്ചിഏഴയലത്തു പോലും അടുപ്പിക്കില്ലെന്ന കാര്യം OECD ഓർമ്മിപ്പിച്ചു.ഇത്തരത്തിലുള്ള സാംസ്കാരിക പിന്തുണയുള്ളതുകൊണ്ടു തന്നെ 2023ആകുമ്പോഴേക്കും മാലോകരിൽ മാംസം ഉപയോഗിക്കുന്നവർ മുഴുവൻ ഭക്ഷിക്കുന്ന മാംസമെന്ന പദവി കോഴിയിറച്ചി നേടിയെടുക്കും.

അറവു ശാലകളിൽ പശുക്കളും പന്നികളും അനുഭവിക്കുന്ന ക്രൂരതകൾക്കെതിരെ നിയമം നൽകുന്ന സംരംക്ഷണം തുര്‍ക്കിക്കോഴികൾക്കും വളര്‍ത്തു കോഴികൾക്കും ലഭിക്കുന്നില്ലെന്ന കാരണത്താൽ മൃഗസ്നേഹികളും മറ്റു സംഘടനകളും അമേരിക്കയിൽ നടത്തുന്ന കസർത്തുകൾ ഒരു പക്ഷെ അവിടത്തെ വില്പ്പനയെ ബാധിച്ചേക്കാം. 

പക്ഷെ നല്ല വാർത്ത എന്താണെന്നു വെച്ചാൽ – മറ്റേത് മാംസത്തേക്കാളും കോഴിയിറച്ചി വ്യവസായം പരിസ്ഥിതിയോട് തൊട്ടുരുമ്മി നില്ക്കുന്നു എന്നതാണ്. കിലോഗ്രാമിലുള്ള ഉപയോഗം നോക്കിയാൽ ചിക്കൻ കാർബണ്‍ ഫൂട്ട് പ്രിന്റ്‌ പന്നിയിറച്ചിയേക്കാൾ പകുതിയും, ബീഫിന്റെ കാല്‍ഭാഗവും, ആട്ടിറച്ചിയുടെ പത്തിൽ ഏഴുമാണ് എന്നാണ് ഇൻവൈറൻമെൻറ്റൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ അടുത്തിടെ നടത്തിയ പഠനം തെളിയിക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം
ഇന്ത്യയുടെ അംബിക്കുട്ടി: ഇപ്പോള്‍ ലോകത്തിന്റെയും
മാലഗയിലെ മധുരവീഞ്ഞു വീപ്പകള്‍
ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ത്തു…ഹം!
പതിഞ്ഞതിനപ്പുറം

” എല്ലാ അമേരിക്കക്കാരും നാളെ മാട്ടിറച്ചി ഭക്ഷിക്കുന്നത് നിർത്തി കോഴിയിറച്ചിലേക്ക് തിരിയുകയാണെങ്കിൽ അത് 26 മില്ല്യൻ കാറുകൾ റോഡിൽ നിന്നും പിൻവലിക്കുന്നതിന് തുല്യമാണ്” പഠനത്തിന്റെ ഭാഗമായ ഗവേഷകരിലൊരാൾ പറഞ്ഞു.

This post was last modified on August 2, 2014 5:38 pm