X

കുഞ്ഞ് സിഗരറ്റ് വലിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍; പോലീസ് കുരുക്കില്‍ യുവതി

സോഷ്യല്‍ മീഡിയയില്‍ സിഗരറ്റ് വലിക്കുന്ന കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് സ്പാനിഷ് യുവതിക്ക് എതിരെ പൊലീസില്‍ പരാതി. മുതിര്‍ന്ന ഒരു വ്യക്തി ഒരു സിഗരറ്റ് കുഞ്ഞിന്റെ വായില്‍ വച്ചു കൊടുക്കുന്ന ചിത്രമാണ് യുവതി ഫോട്ടോ പങ്കുവയ്ക്കല്‍ സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 18 വയസുണ്ടെന്നും വലന്‍സിയയില്‍ വസിക്കുന്നുവെന്നുമാണ് യുവതി ഇന്‍സ്റ്റാഗ്രാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയും കുഞ്ഞും തമ്മിലെ ബന്ധമെന്താണെന്ന് വ്യക്തമല്ല. ജനുവരിയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ ഫോട്ടോ സ്‌പെയിനില്‍ വലിയ വിവാദങ്ങള്‍ക്കും മാധ്യമ വാര്‍ത്തകള്‍ക്കുമാണ് വഴിതെളിച്ചിരിക്കുന്നത്. കൂടുതല്‍ വായിക്കൂ..

http://www.independent.co.uk/news/world/europe/spanish-woman-posts-photo-showing-baby-smoking-a-cigarette-on-instagram-10245124.html

This post was last modified on May 13, 2015 2:03 pm

Related Post
Leave a Comment