X

ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്ന ശീലം അച്ഛനമ്മമാര്‍ക്കുണ്ടെങ്കില്‍ മക്കള്‍ക്കും വരാം

മാതാപിതാക്കളുടെ ജനിതകഘടന മക്കളിലേക്ക് പകരുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന കാര്യത്തിലും ആവര്‍ത്തിച്ചാലോ? പുതിയ ഒരു പഠനത്തിലാണ് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന മാതാപിതാക്കളുടെ മക്കളും അത് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മുതിര്‍ന്ന് കഴിയുമ്പോഴേക്കും മാറുമെങ്കിലും ചിലരിലെങ്കിലും ഈയവസ്ഥ പിന്നീടും കാണാറുണ്ട്. ഉറക്കത്തില്‍ നടക്കാത്ത മാതാപിതാക്കളുടെ കുഞ്ഞുങ്ങളേക്കാള്‍ മൂന്നിരട്ടി സാധ്യതയാണ് അച്ഛനോ അമ്മയോ ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെങ്കില്‍ കുഞ്ഞിനും ഉണ്ടാവുക. ഇരുവര്‍ക്കും ഈ അവസ്ഥ ഉണ്ടെങ്കില്‍ സാധ്യത ഏഴിരട്ടി വരെയാകാമെന്ന് പഠനം പറയുന്നു. കൂടുതല്‍ വായിക്കാന്‍: http://www.telegraph.co.uk/news/science/11581663/Children-seven-times-more-likely-to-sleepwalk-if-both-parents-do.html

This post was last modified on May 6, 2015 9:20 am