X

ചൈനക്കാര്‍ കൊള്ളാം; ഈ ബസിനടിയിലൂടെ കാറിനും പോകാം

ഒടുവില്‍ ചൈനയിലെ എന്‍ജിനീയര്‍മാര്‍ അതും പരീക്ഷിച്ചു. 72 മീറ്റര്‍ ഉയരവും 25 മീറ്റര്‍ വീതിയുമുള്ള ഒരു കൂറ്റന്‍ ബസ്. റോഡിന്‍റെ ഇരുവശങ്ങളും ചേര്‍ന്ന് ഉയരത്തില്‍ നീങ്ങുന്ന ബസിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതിനടിയിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാം എന്നതാണ്. കൂടാതെ മൂന്നൂറ് യാത്രക്കാര്‍ക്കും യാത്രക്കാര്‍ക്കും ഈ ബസില്‍ ഒരു സമയം സഞ്ചരിക്കാം.

വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ബസിനു നല്‍കിയിരിക്കുന്ന പേര് “ട്രാന്‍സിറ്റ് എലിവേറ്റഡ് ബസ്‌” അഥവാ ടെബ് എന്നാണ്.

ചൈനയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ബസിനു ബ്രസീലിലും, ഫ്രാന്‍സിലും, ഇന്ത്യയിലും, ഇന്തോനേഷ്യയിലും വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. വീഡിയോ കാണാം

http://goo.gl/MKm12z

This post was last modified on August 8, 2016 8:30 pm