X

ക്രിസ്മസ് ഗാനങ്ങള്‍ കര്‍ണാടക സംഗീത രാഗത്തില്‍!

പുരസ്‌വാക്കത്തെ ലൂത്തേരന്‍ പള്ളിയിലെ ലിംസ ക്വയര്‍ അംഗങ്ങളാണ് ക്രിസ്മസ് ഗാനങ്ങള്‍ ശാസ്ത്രീയ സംഗീത രാഗത്തില്‍ ആലപിച്ചത്

സംഗീതം എല്ലാ അതിര്‍ത്തികളെയും മായ്ക്കുന്നുവെന്ന് പറയുന്നത് ശരിയാണ്. അതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയിലെ ഒരു സംഗീത സദസ്. ഈ സദസില്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചത് കര്‍ണാടക സംഗീത രാഗത്തിലായിരുന്നു. പുരസ്‌വാക്കത്തെ ലൂത്തേരന്‍ പള്ളിയിലെ ലിംസ ക്വയര്‍ അംഗങ്ങളാണ് ക്രിസ്മസ് ഗാനങ്ങള്‍ ശാസ്ത്രീയ സംഗീത രാഗത്തില്‍ ആലപിച്ചത്.

ശാന്തി വേലു നയിച്ച ക്വയര്‍ സംഘത്തില്‍ 30-ലധികം കുട്ടികളാണ് പാട്ടുപാടുവാന്‍ ഉണ്ടായിരുന്നത്. യേശുവിനെയും മേരിയെയും സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ കല്യാണി, മോഹനം, തുടങ്ങിയ രാഗങ്ങളിലാണ് ആലപിച്ചത്. വേദനായകം ശാസ്ത്രീകളും കൃഷ്ണപിള്ളൈയും ചേര്‍ന്നാണ് ഗാനങ്ങള്‍ കര്‍ണാട്ടിക് രാഗത്തില്‍ ചിട്ടപ്പെടുത്തിയത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/bViczp

This post was last modified on December 25, 2016 5:50 pm