X

നിര്‍മ്മാതാവിന്റെ ലൈംഗിക ആവശ്യം സാധിച്ചുകൊടുക്കാന്‍ അയാളുടെ ഭാര്യ തന്നെ ആവശ്യപ്പെട്ടു: ഗാനരചയിതാവ് ശ്രേഷ്ഠ

ഇത്തരം തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ താനിപ്പോള്‍ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്നും ശ്രേഷ്ഠ

നടി ശ്രീറെഡ്ഡിയുടെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമാ ലോകത്ത് സൃഷ്ടിച്ച കൊടുങ്കാറ്റ് തുടരുന്നു. ഗാനരചയിതാവ് ശ്രേഷ്ഠയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ നടിമാര്‍ മാത്രമല്ല ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ ടുഡേയില്‍ വന്ന അഭിമുഖം.

സിനിമയിലെത്തിയ ആദ്യ കാലങ്ങളില്‍ ഒരു നിര്‍മ്മാതാവിന്റെ ഭാര്യ തന്നെ അയാളുടെ ലൈംഗിക താല്‍പര്യം സാധിച്ചുകൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രേഷ്ഠ വെളിപ്പെടുത്തിയത്. ഇത്തരം തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ താനിപ്പോള്‍ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്നും ശ്രേഷ്ഠ പറയുന്നു. ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സിനിമാ രംഗത്ത് പിടിച്ചു നില്‍ക്കാനാകില്ലെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രേഷ്ഠ പറഞ്ഞു.

നടി ശ്രീറെഡ്ഡിയാണ് തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെയായിരുന്നു ശ്രീ റെഡ്ഡിയുടെ ആദ്യ ആരോപണം. ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചു. ഏറ്റവും അവസാനം ആരോപണം ഉന്നയിച്ചത് നാനിക്കെതിരെയായിരുന്നു.

This post was last modified on June 17, 2018 4:18 pm

Related Post
Leave a Comment