ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ പരജയപ്പെട്ടതിന്റെ ഉത്തവരവദിത്വം ഏറ്റെടുത്ത് ആമീര്‍ ഖാന്‍. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവേയാണ് ആമിര്‍ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാത്തതിന്റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് അമീർ സമ്മതിച്ചത്.
യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച സൂപ്പര്‍ താര ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആമീര്‍ ഖാന്‍ അമിതാബ് ബച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ചിത്രത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.
‘ചിത്രത്തിന്റെ പരാജയത്തില്‍ ഏറെ വിഷമമുണ്ട്. ചിത്രം പരമാവധി നന്നാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ ഞങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണ് കരുതുന്നത്. അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. ചിത്രം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചവരും ഉണ്ട്. അവര്‍ക്ക് നന്ദി അറിയിക്കുന്നു’ ആമിര്‍ പറഞ്ഞു.
ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നു വെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്‍ എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന് തിയേറ്ററുകളില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് നഷ്ടം നേരിട്ടിരിക്കുന്നത്. 300 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കളക്ഷന്‍ 218 കോടി മാത്രമാണ്. ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ ഉടനീളം റിലീസ് ചെയ്തത് 5000 സ്‌ക്രീനുകളിലായിരുന്നു. അതിപ്പോള്‍ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ആദ്യ ആഴ്ച 134.95 കോടി കളക്ട് ചെയ്ത സിനിമ രണ്ടാമത്തെ ആഴ്ച നേടിയത് വെറും 5.40 കോടിയാണ്.
എല്ലാ ചിത്രങ്ങളും വിജയമാക്കുന്ന ആമിര്‍, ബിഗ് ബി, ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയങ്കരരായ യാഷ് രാജ് ഫിലിംസ് ഈ പ്രത്യേകതകള്‍ക്കെല്ലാം പുറമേ വലിയ കളക്ഷന്‍ പ്രതീക്ഷിക്കാവുന്ന ദീപാവലിക്കാലവും. ഇതെല്ലാം ഒന്നിച്ചെത്തിയിട്ടും ഈ സിനിമയ്ക്ക് പ്രതീക്ഷിച്ച തരത്തിലേക്ക് എത്താനായില്ല. സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും സിനിമ തിയേറ്ററുകളില്‍ വിജയം കാണാതെ പോയതിന്റെ ഞെട്ടലിലാണ് സിനിമാലോകം.
Leave a Comment