X

‘ഹര ഹേ തോ ബാരാ ഹേ’ പദ്ധതിക്ക് പിന്തുണയുമായി ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി

മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും ചെടികൾ നട്ടുപിടിപ്പിക്കാനും മാലിന്യ വിമുക്ത നഗരത്തിനുമായി ഒരോ വ്യക്തിയും മുന്നോട്ട് വരണമെന്നും സിദ്ധിഖി ആവശ്യപ്പെട്ടു

പരിസ്ഥിതിയെ സംരക്ഷിക്കാൻ മരങ്ങൾ വെച്ച് പിടിപ്പിക്കാൻ ജനങ്ങളോട് ആവിശ്യപ്പെട്ട് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി. റേഡിയോ സിറ്റിയുടെ ‘ഹര ഹേ തോ ബാരാ ഹേ’ എന്ന് പദ്ധതിക്ക് പിന്തുണയുമായി എത്തിയതാണ് താരം.

മുംബൈ പലതരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്, ചെടികൾ വച്ച് പിടിപ്പിക്കുക എന്നത് മാത്രമാണ് ഇത് പരിഹരിക്കാനുള്ള ഏക മാർഗമെന്നും താരം പറഞ്ഞു. പദ്ധതിയുമായി ചേർന്ന് നഗരത്തിലെ പലയിടങ്ങളിലായി ചെടികൾ വച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നമ്മുടെ പരിസരത്ത് ചെടി നട്ടുപിടിപ്പിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി ചെയ്യേണ്ടത്. ഇത് പൗരന്മാരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും ചെടികൾ നട്ടുപിടിപ്പിക്കാനും മാലിന്യ വിമുക്ത നഗരത്തിനുമായി ഒരോ വ്യക്തിയും മുന്നോട്ട് വരണമെന്നും സിദ്ധിഖി ആവശ്യപ്പെട്ടു.

രജനികാന്ത് ചിത്രം പേട്ടയിലാണ് സിദ്ധിഖി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. രജനികാന്തനിന്റെ വില്ലനായിട്ടാണ് താരത്തിന്റെ വരവ്.ചിത്രം മികച്ച പ്രതികരണങ്ങളുടെ പ്രദർശനം തുടരുകയാണ്.