ചലച്ചിത്രനടിയും നര്‍ത്തികയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഞായറാഴ്ച രാവിലെ ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറുമായിട്ടായിരുന്നു ദിവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. കുട്ടികള്‍ രണ്ടുപേരും ദിവ്യക്കൊപ്പമാണ്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എനന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ. തിരുവനന്തപുരത്താണ് അരുണിന്റെ തറവാട്. കഴിഞ്ഞ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ് അരുണ്‍ താമസിക്കുന്നത്.
This post was last modified on February 5, 2018 11:50 am
Leave a Comment