X

‘ഓട്ടർഷ’ കണ്ട് കാശുപോയെന്ന് ആരാധകന്‍; രൂപ അക്കൗണ്ടിലിട്ടു തരാമെന്ന് അനുശ്രീയുടെ മറുപടി

'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ..'എന്നായിരുന്നു ആരാധകന്റെ കമന്റ്.

അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടര്‍ഷ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ സിനിമ കണ്ട് കാശ് വെളളത്തിലായി എന്ന് സോഷ്യല്‍മിഡയയില്‍ കുറിപ്പിട്ട ആരാധകന് മറുപടി നല്‍കി നായിക അനുശ്രീ. അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടര്‍ഷ മുന്നേറുന്നതിനിടെ സിനിമയെ പറ്റി മോശം അഭിപ്രായം പറഞ്ഞതാണ് അനുശ്രീയെ വിഷമിത്തിലാക്കിയത്. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ..’എന്നായിരുന്നു ആഷിഖ് അലിയുടെ കമന്റ്. ഇതിനെതിരെ അക്കൗണ്ട് നമ്പര്‍ അയച്ചു തരൂ, 300 രൂപ അയച്ചുതരാമെന്നായിരുന്നു അനുശ്രീയുടെ മറുപടി. സിനിമയുടെ പ്രചരണാര്‍ഥം ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ് വന്നത്.

ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ചെയ്തു തരാം. ഇതിന് ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് ആ അക്കൗണ്ട് ഡീറ്റല്‍യില്‍സ് അയച്ചു തരൂ. ഇപ്പോള്‍ തന്നെ 300 രൂപ ഇട്ടുതരാം. ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നമുക്ക് ഒട്ടര്‍ഷയുടെ കൂടെ നിക്കണ്ട. അത്ര വിഷമമാണ് ആ 300 രൂപ പോയതെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെ ആഷിഖിന് ഫീല്‍ ചെയ്‌തെങ്കില്‍ എനിക്ക് മെസെജ് ചെയ്യേട്ടോ. എന്നായിരുന്നു അനുശ്രീയുടെ മറുപടി. ആരാധകന് മറുപടി നല്‍കുന്ന അനുശ്രീയുടെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സുജിത് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജയരാജ് മിത്രയാണ്. രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.