X

തെക്കിനിയിലെ ഇരുണ്ട കോണിലെ നാഗവല്ലിയുടെ ചിത്രം ആരുടേത്? ഉത്തരവുമായി ഫാസിൽ

സിനിമ ഇറങ്ങിയിട്ട് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

സിനിമാ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമാണ് മണിച്ചിത്രത്താഴ്.ഈ സിനിമ ഇറങ്ങിയിട്ട് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. 1993 ഡിസംബര്‍ 25 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ഒരിക്കലും മറക്കാനാവാത്തതാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

നാഗവല്ലിയെന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷരുടെ മനസ്സിൽ പതിഞ്ഞ ചിത്രമാണ് തെക്കിനിയിലെ ഇരുണ്ട കോണിലെ മാറാല പിടിച്ച നാഗവല്ലിയുടെ ചിത്രം. വശ്യമായ രൂപഭംഗിയുള്ള,നര്‍ത്തകിയായ സ്ത്രീ രൂപം സിനിമകണ്ടവർ ആരും മറക്കില്ല. നാഗവല്ലി എന്ന കഥാപാത്രത്തിന് ആദ്യം രൂപം നൽകിയത് ഈ ചിത്രമായിരുന്നു. എന്നാൽ ഈ ചിത്രം യഥാർത്ഥത്തിൽ ആരുടേത് ആണെന്ന സംശയം പലർക്കും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരവുമായി സംവിധായകന്‍ ഫാസില്‍ തന്നെ രംഗത്തെത്തി. കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്തപ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ ഭാവനയില്‍ നിന്നും വരച്ചുകൊണ്ടുവന്ന ചിത്രമാണ് നാഗവല്ലിയുടേതെന്നും അതിനൊരു മോഡലൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഫാസില്‍ പറയുന്നത്.

ആ ചിത്രം വരച്ച ആര്‍ട്ട് ഡയറക്ടറുടെ പേരും ഓര്‍മയിലേക്ക് എത്തുന്നില്ലെന്നും ഏതായാലും അദ്ദേഹം വരച്ചുകൊണ്ടുവന്ന ചിത്രം തന്റെ മനസിലുണ്ടായിരുന്ന അതേ നാഗവല്ലി തന്നെയായിരുന്നെന്നും ഫാസില്‍ പറയുന്നു.

ഞാന്‍ ശ്രീനിവാസന്‍: മലയാള സിനിമയിലെ ക്വാളിഫൈഡ് കമ്യൂണിസ്റ്റ് വിമര്‍ശകന്‍!

തരാതരം പോലെ നിറങ്ങളും വേഷങ്ങളും മാറുന്ന ഈ കാലത്ത് എന്തുകൊണ്ട് ഗോവിന്ദ് നിഹലാനിയുടെ ‘പാര്‍ടി’ കാണണം

This post was last modified on December 27, 2018 9:03 am