X

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച ചിത്രം ‘റോമ’; അല്‍ഫോന്‍സോ ക്വാറോണ്‍ സംവിധായകന്‍

ക്വാറോണിന്റെ ആത്മകഥാപരമായ 'റോമ' കഴിഞ്ഞ വര്‍ഷം ലോകസിനിമയില്‍ ഏറ്റവും ശ്രദ്ധ ലഭിച്ച സിനിമകളില്‍ ഒന്നാണ്

76ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വിതരണ ചടങ്ങുകൾ കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ വെച്ച് നടന്നു . അല്‍ഫോന്‍സോ ക്വാറോണ്‍ ആണ് മികച്ച സംവിധായകൻ ചിത്രം റോമ.  ക്വാറോണിന്റെ ആത്മകഥാപരമായ ‘റോമ’ കഴിഞ്ഞ വര്‍ഷം ലോകസിനിമയില്‍ ഏറ്റവും ശ്രദ്ധ ലഭിച്ച സിനിമകളില്‍ ഒന്നാണ്. എഴുപതുകളിലെ മെക്‌സിക്കോ ചിത്രീകരിച്ചിരിക്കുന്ന സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ്. മികച്ച ചിത്രം ബോമിയൻ റാഫ്സോഡി(ഡ്രാമ ). വൈസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ക്രിസ്റ്റിയന്‍ ബെയ് ലാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മികച്ച നടി ഒളിവിയ കോള്‍മാന്‍ ചിത്രം ദി ഫേവറിറ്റ് (മ്യൂസിക്കൽ/ കോമഡി).

മറ്റു അവാർഡുകൾ ഇങ്ങനെ,

മികച്ച ടെലിവിഷന്‍ സിരീസ് (ലിമിറ്റഡ്)- ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: (അമേരിക്കല്‍ ക്രൈം സ്റ്റോറി). മികച്ച ടെലിവിഷന്‍ സിരീസ് (മ്യൂസിക്കൽ/ കോമഡി) – ദി കോമിന്‍സ്‌കി മെത്തേഡ്. നടി (ടെലിവിഷന്‍ സിരീസ്(മ്യൂസിക്കൽ/ കോമഡി)- റേച്ചല്‍ ബ്രോസ്‌നഹന്‍ (ദി മാര്‍വലസ് മിസിസ് മൈസല്‍). സെസില്‍ ബി ഡിമൈല്‍ അവാര്‍ഡ്- ജെഫ് ബ്രിഡ്ജസ്.

This post was last modified on January 7, 2019 3:48 pm