X

ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​രു​ടെ വീടുകളിൽ നടത്തിയ റെയ്ഡില്‍ 109 കോടി രൂപയുടെ അനധികൃത വരുമാനം കണ്ടെത്തി

താരങ്ങൾക്ക് പുറമേ പ്രമുഖ നിർമ്മാതാക്കളായ റോക്ക് ലൈൻ വെങ്കടേഷ്, സി.ആർ മനോഹർ, വിജയ് കിരാഗേന്ദുരു എന്നിവരുടെ വസതികളിലും ഒരേസമയം പരുശോധന നടന്നിരുന്നു.

കന്നഡ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 109 കോടി രൂപയുടെ അനധികൃത വരുമാനം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്.

കഴിഞ്ഞ ആഴ്ചയിലാണ് താരങ്ങളായ ശിവരാജ്‌കുമാർ, പുനീത് രാജ്‌കുമാർ, യാഷ്, സുദീപ് എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടന്നത്. ബെംഗളൂരു ഉൾപ്പെടെ 25 കേന്ദ്രങ്ങളിലായി 200 ൽ അധികം ആ​ദാ​യ​നി​കു​തി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ പങ്കെടുത്തത്. 25.3 കിലോഗ്രാം സ്വര്‍ണവും 2.85 കോടി രൂപയും ഉള്‍പ്പെടെ 11 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുവകകളും പിടിച്ചെടുത്തതായി റിപോർട്ടുകൾ ഉണ്ട്.

താരങ്ങൾക്ക് പുറമേ പ്രമുഖ നിർമ്മാതാക്കളായ റോക്ക് ലൈൻ വെങ്കടേഷ്, സി.ആർ മനോഹർ, വിജയ് കിരാഗേന്ദുരു എന്നിവരുടെ വസതികളിലും ഒരേസമയം പരുശോധന നടന്നിരുന്നു .

കള്ളപ്പണം വെളുപ്പിക്കാൻ ബിസിനസ്സ് പ്രമുഖർ സിനിമ നിർമ്മാണ രംഗത്തേക്ക് വ്യാപകമായി ഇറങ്ങുന്നു എന്ന നിഗമനത്തെ തുടർന്നാണ് ഇത്തരമൊരു പരുശോധന നടന്നത്. കന്നഡ സിനിമാ ഇൻഡസ്ടറിക്ക് പുറമെ പ്രമുഖ ഹോട്ടൽ ശൃംഖലകളായ ശരവണ ഭവൻ, ഹോട് ബ്രീഡ്, അഞ്ചപ്പൽ, ഗ്രാൻഡ് സ്വീറ് എന്നിവടങ്ങളിലും ആദായ നികുതി വകുപ്പ് റൈഡ് നടത്തയിരുന്നത്.