X

ക ബോഡിസ്‌കേപ് കാണാന്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ടിക്കറ്റ് കൗണ്ടർ അടച്ചിട്ടതായി പരാതി; സര്‍ക്കാര്‍ തിയേറ്ററിനെതിരെ ആരോപണവുമായി സംവിധായകന്‍ ജയന്‍ ചെറിയാന്‍

ഒരു പവർഫുൾ ആയ സമകാലീക സിനിമയുടെ ഗതി ഇതാണെന്ന് പ്രതിഷേധത്തോടെ പലരും നവമാധ്യമത്തിൽ പ്രസ്തുത വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

ജയൻ ചെറിയാൻ സംവിധാനം ചെയ്ത ക ബോഡിസ്‌കേപ് ആളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തിരുവനന്തപുരം നിള തീയറ്ററിലെ പ്രവർത്തകർ ടിക്കറ്റ് കൗണ്ടർ അടച്ചിട്ടതായി പരാതി. സംവിധായകൻ ജയൻ കെ സി തന്നെയാണ് ഫേസ്ബുക് ലൈവിലൂടെ തിയേറ്ററുകാർ ഷോ ഇല്ലെന്ന് പറഞ്ഞു കൗണ്ടർ അടച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടത്.

ഒരു പവർഫുൾ ആയ സമകാലീക സിനിമയുടെ ഗതി ഇതാണെന്ന് പ്രതിഷേധത്തോടെ പലരും നവമാധ്യമത്തിൽ പ്രസ്തുത വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. നിലവാരമുള്ള സമാന്തര സിനിമകൾ പലപ്പോഴും തിയേറ്ററുകളിൽ ഈ പ്രതിസന്ധി നേരിടുന്നതിന് മുൻ ഉദാഹരങ്ങളും ഉണ്ട്.

അതേസമയം പ്രതിഷേധം ഉയർന്നപ്പോൾ പിന്നീട് തിയേറ്ററുകളിൽ ആളുകൾ എത്തുകയും ഷോ ആരംഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകൾ ഉണ്ട്.

“ആർത്തവ പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമക്ക് വിലക്കോ..?

‘ക ബോഡിസ്കേപ്’ കാണാനെത്തുന്ന പ്രേക്ഷകരെ
ടിക്കറ്റ് കൊടുക്കാതെ തിരുവനന്തപുരത്തേ നിളയിലെ തീയറ്റർ പ്രർത്തകർ ബുദ്ധിമുട്ടിക്കുന്നു

മലയാളത്തിൽ ഇപ്പോൾ ഇറങ്ങിയ ഏറ്റവും തീവ്രമായ ഒരു പ്രമേയമാണ് ജയൻ ചെറിയാന്റെ
ക ബോഡിസ്‌കേപ്. പുരുഷ ലൈംഗികതയും, സ്‌ത്രീയുടെ ആർത്തവ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ഒരു സമകാലീക സിനിമയാണ് കബോഡിസ്‌കേപ്. തന്നെയുമല്ല മലയാളത്തിൽ ഒരു ശക്തമായ ഒരു സ്ത്രീ അഭിനേത്രിയും ഈ സിനിമയിലൂടെ ഉടലെടുക്കുന്നു.

നല്ല സിനിമ കാണാൻ ഉദ്ദേശിച്ചു എത്തുന്ന പ്രേക്ഷകരെ തീയറ്റർ പ്രവർത്തകർ നിരുത്സാഹപ്പെടുത്തുന്നു എനിക്കിന്നലെ ഉണ്ടായ അനുഭവം ഞാൻ ഡയറക്ടറോട്‌ പങ്കു വച്ചിരുന്നു.

ഐ എഫ് എഫ് കെ പോലെയുള്ള ഇന്റർനാഷണൽ സിനിമകൾ പ്രദർശിപ്പിക്കുന്ന സമയത്തു ഇവന്മാരുടെ സദാചാരം എട്ടായി മടക്കി അണ്ടർ വെയറിൽ സൂക്ഷിക്കുമായിരിക്കും ബ്രോസ് എല്ലാവരും പോയ് കാണാൻ പറ്റുമെങ്കിൽ നിളയിലെ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നവൻമാര്‍ക്ക് രണ്ടു തെറി കൊടുക്കണം.” ലിനസ് എന്നൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മതസ്പര്‍ദ്ധ വളര്‍ത്തുമെന്നും അശ്ലീലവും കുറ്റകരമായതുമായ രംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് (സിബിഎഫ്‌സി) പ്രദര്‍ശനാനുമതി നിഷേധിച്ച കാ ബോഡിസ്‌കേപ് നേരത്തെയും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.  പിന്നീട് കേരള ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി നേടിയെടുത്ത ശേഷമാണ് അണിയറ പ്രവർത്തകർ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.

സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സുപ്രിംകോടതിയുടെ ഭരണഘടന ബഞ്ച് സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കി ഏതാനും ദിവസങ്ങള്‍ക്കകമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടിയിരുന്ന ഒരു കാരണം. എന്നാല്‍ ഇന്ന് ആ നിയമം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു.ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രസക്തി വളരെയധികമാണ് എന്ന് സിനിമ നിരൂപകർ ചൂണ്ടി കാണിക്കുന്നുണ്ട്.

This post was last modified on October 6, 2018 8:19 pm

Related Post
Leave a Comment