X

സഖാവായി സണ്ണി വെയ്ൻ കൂടെ ലാൽ ജോസും: ജീവ നായകനാകുന്ന ‘ജിപ്‌സി’ ട്രെയ്‌ലർ

സംവിധായകനായ രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ‘ജിപ്സി’യുടെ ട്രെയ്‌ലർ പുറത്ത്. ജീവ നായകനായി എത്തുന്ന ചിത്രത്തില്‍ സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിന്റെ ശ്രദ്ധേയനായ യുവ താരം സണ്ണി വെയ്‌നും തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകനായ രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്.കെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.യാത്ര,പ്രണയം,രാഷ്ട്രീയം തുടങ്ങിയവ പ്രമേയമാക്കികൊണ്ടാണ് ഇത്തവണ രാജു മുരുഗൻ സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണു ട്രെയ്‌ലർ നൽകുന്ന സൂചനകൾ.

This post was last modified on January 6, 2019 4:00 pm

Related Post
Leave a Comment