രാജ് കമൽ ഫിലിം ഇന്റർനാഷനലിന്റെ ബാനറിൽ ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ‘കദരംകൊണ്ടന്‍’ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിലെ നായകനായ വിക്രത്തിന്റെ മാരക മേക്ക് ഓവറിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.
നേരത്തെ പിതാമഹൻ, അന്യൻ, ഐ, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങളിലും വിക്രമിന്റെ വ്യത്യസ്തമായ ഗെറ്റ് അപ്പുകൾ വലിയ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.
വിക്രത്തിന്റെ 56ാം ചിത്രമാണിത്. പൂജ കുമാർ ആണ് നായിക. ഹാസനും അബി ഹാസനും വിക്രത്തിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനും വിശ്വരൂപം 2നുമൊക്കെ സംഗീതം പകര്‍ന്ന ജിബ്രാനാണ് ഈ ചിത്രത്തിനും ഈണമൊരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. ചിത്രസംയോജനം.
ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല.
Leave a Comment