X

മാധവിക്കുട്ടിയാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ് ചിലര്‍; കമല്‍

ഏതുവിവരദോഷിക്കും എന്തും പറയാവുന്ന തെരുവ് പ്ലാറ്റ്‌ഫോമായി സോഷ്യല്‍ മീഡിയ മാറി

ആമി സിനിമയുടെ പേരില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളോട് കമലിന്റെ രൂക്ഷപ്രതികരണം. സോഷ്യല്‍ മീഡിയയില്‍ വരുന്ന പലതരം വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടുമാണ് കമല്‍ പൊട്ടിത്തെറിക്കുന്നത്. വനിതയ്ക്് നല്‍കിയ അഭിമുഖത്തിലാണ് കമലിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

ഏതു വിവരദോഷിക്കും എന്തും പറയാവുന്ന തെരുവ് പ്ലാറ്റ്‌ഫോമായി സോഷ്യല്‍ മീഡിയ മാറുകയാണ്. പ്രതികരിക്കുന്നതിനു മുമ്പ് സിനിമയെക്കുറിച്ച് നന്നായി ഒന്നു പഠിക്കണമെന്നാണ് ഇവരോടൊക്കെ എന്റെ അഭ്യര്‍ത്ഥന. വസ്ത്രധാരണണത്തിലടക്കം മാധവിക്കുട്ടിയാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനാകും ചിലരുടെ ശ്രമം. അങ്ങനെയുള്ളവരോട് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല, അതിനു സമയവുമില്ല; കമല്‍ പറയുന്നു.

സിനിമയെടുക്കാന്‍ അറിയാത്ത ശരാശരി സംവിധായകനാണെന്നു വരെ എന്നെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായി. സമ്മതിക്കുന്നു. പക്ഷേ, സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ഈ പറഞ്ഞയാള്‍ക്ക് എന്തറിയാം? സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ, സിനിമയെക്കുറിച്ച് അവര്‍ക്ക് ഒരു ചുക്കും അറിയില്ല. അതുകൊണ്ട് ഇത്തരം പരാമര്‍ശം നടത്തുന്നവരോട് പുച്ഛമാണ്; തന്റെ വിമര്‍ശകരോടായി കമല്‍ ഇങ്ങനെയും പറയുന്നു അഭിമുഖത്തില്‍.

This post was last modified on February 14, 2018 12:05 pm