X

ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു വനിതാ ക്രിക്കറ്ററുടെ കഥ ‘കനാ’

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരുപാട് സ്പോർട്സ് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും വനിതാ ക്രിക്കറ്ററുടെ കഥ പറയുന്നത് ഇതാദ്യമായിട്ടാണ്

തമിഴ് സിനിമ ഇൻഡസ്ട്രിയിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ നടനാണ് ശിവകാർത്തികേയൻ. സെലെക്ടിവ് ആയി ചിത്രങ്ങൾ ചെയ്തു പ്രേക്ഷകർക്കിടയിൽ ഒരു വലിയ ആരാധകകൂട്ടം തന്നെ ശിവ കാർത്തികേയൻ ഉണ്ടാക്കിയിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രം ‘കാനാ’ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ക്രിക്കറ്ററുടെ കഥയുമായി എത്തുകയാണ്. ഐശ്വര്യ രാജേഷ്  ആണ് ചിത്രത്തിലെ നായിക. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരുപാട് സ്പോർട്സ് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും വനിതാ ക്രിക്കറ്ററുടെ കഥ പറയുന്നത് ഇതാദ്യമായിട്ടാണ്.

തമിഴ് നാട്ടിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇന്ന് കേരളത്തിലും റിലീസ് ആയിരിക്കുകയാണ്. അരുൺ രാജാ കാമരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ശിവകാർത്തികേയൻ തന്നെയാണ്.

ധങ്കൽ, ചക് ദേ ഇന്ത്യ എന്നി സ്പോർട്സ് ചിത്രങ്ങൾ ഇന്ത്യൻ സിനിമ ഇന്ടസ്ട്രിയിൽ വലിയ വിജയങ്ങൾ ആയിരുന്നു. ‘കാനാ’ ഈ വിജയം ആവർത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

This post was last modified on January 4, 2019 3:08 pm