X

തെറ്റില്‍ വീഴാൻ ആഗ്രഹിക്കാത്തവര്‍ക്ക് സിനിമ സേഫ്സോണ്‍ തന്നെയാണ്: സീനത്ത്

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അറ്റാക് ചെയ്തെന്ന് ഇതുവരെ കേട്ടിട്ടില്ല. കുട്ടികള്‍ അമ്മമാരുടെ കൂടെയാണ് ഇത്തരം ഇടങ്ങളിലേക്ക് വരുന്നത്. ഒരു റൂമിലേക്ക് ഒരു കുട്ടി പോയെങ്കില്‍ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്.

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് സീനത്ത്. നാടകത്തിലൂടെ സിനിമയിലെത്തിയ അവർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി പ്രേക്ഷകമനസുകളിലിടം നേടിയ നടി കൂടിയാണ്. ഇക്കാലയളവിൽ താൻ അവസരങ്ങളെ തേടിപോയിട്ടില്ലെന്നും, പ്രതിഫലത്തിന് മാത്രമായി സിനിമയെ സമീപിച്ചിട്ടില്ലെന്നും അവർ പറയുന്നു. മംഗളം ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുന്നത്. സിനിമയിൽ പലപ്പോഴും അവഗണിക്കപ്പെട്ടതിന്റെ കയ്പ്പറിഞ്ഞിട്ടുണ്ടെന്നും അന്നെല്ലാം ശുഭാപ്തിവിശ്വാസത്തോടെ കാത്തിരുന്നിട്ടുണ്ടെന്നും സീനത്ത് പറയുന്നു. കലയെ അത്മാർത്ഥമായി സ്നേഹിക്കുന്ന കലാകാരി എന്ന നിലയിൽ ഇൻഡ്രസ്ട്രിയിലെയും സമൂഹത്തിലെയും മീടു അടക്കമുള്ള ഇന്നത്തെ പ്രവണതകളെ കുറിച്ചും മനസ് തുറക്കുന്നു.

തന്റെ അനുഭവത്തിൽ സിനിമാ രംഗം സുരക്ഷിതമാണെന്നാണ് സീനത്തിന്റെ അഭിപ്രായം. തെറ്റില്‍ വീണുപോകാന്‍ ആഗ്രഹിക്കാത്തവര്‍ക്കു സിനിമ സേഫ്സോണ്‍ തന്നെയാണെന്നും പിന്നെ നമ്മള്‍ തെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും അവർ പറയുന്നു. സഞ്ചരിക്കാന്‍ വാഹനം, താമസിക്കാന്‍ സ്ഥലം, പിന്നെ ലൊക്കേഷനിലാണെങ്കില്‍ അറിയാവുന്ന ആളുകള്‍ ഇതാണ് ഒരു സിനിമാ സെറ്റിന്റെ പ്രത്യേകത. എല്ലാ മേഖലയിലും എല്ലാകാലത്തും സ്ത്രീയെ ചൂഷണം ചെയ്യുന്നത് നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്, അതില്ലാതെ ആവണമെങ്കില്‍ മാതാപിതാക്കള്‍ക്ക് സ്വയം തിരിച്ചറിവ് ഉണ്ടാകയും കുട്ടികളെ ബോധവല്‍ക്കരിക്കുകയുമാണ് വേണ്ടതെന്നും സീനത്ത് പറയുന്നു.

സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണമുണ്ട്. ലോകം ഉള്ളിടത്തോളം കാലം എവിടെയായാലും അതുണ്ടാകും. ഈ ആകർഷണതയാണ് ഭൂമി നിലനില്‍ക്കുന്നത്. എന്നാൽ മീടു ആരോപണങ്ങൾ ഉണ്ടാകുന്നത് അവളുടെ ശരീരത്തില്‍ അവളുടെ ഇഷ്ടവും സമ്മതവും കൂടാതെ കൈ വയ്ക്കുമ്പോഴാണ്. എനിക്ക് വഴിപ്പെട്ടാല്‍ മാത്രമേ നിനക്ക് തൊഴില്‍ ഉള്ളു എന്ന് തൊഴിലിടത്തില്‍ ചൂഷണം ഉണ്ടാകുമ്പോഴാണ്. സ്ത്രീകളെ സൂക്ഷിക്കാൻ അവർക്ക് മാത്രമേ കഴിയൂ എന്നും സീനത്ത് പറയുന്നു.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അറ്റാക് ചെയ്തെന്ന് ഇതുവരെ കേട്ടിട്ടില്ല. കുട്ടികള്‍ അമ്മമാരുടെ കൂടെയാണ് ഇത്തരം ഇടങ്ങളിലേക്ക് വരുന്നത്. ഒരു റൂമിലേക്ക് ഒരു കുട്ടി പോയെങ്കില്‍ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്. അപ്പോള്‍ മിണ്ടാതിരുന്നിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും സീനത്ത് പറയുന്നു. എവിടെയാണെങ്കിലും ചതിക്കുഴിയില്‍ വീഴുന്നത് പലപ്പോഴും പാവപ്പെട്ട പെണ്‍കുട്ടികളായിരിക്കും. നമ്മളോട് ഇഷ്ടം പ്രകടിപ്പിക്കാൻ പലരും തയ്യാറാവും, എന്നാൽ താല്‍പര്യമില്ല എന്ന് പറയാന്‍ കഴിയണം. ഓരോരുത്തരുടെ പേരുകള്‍ പറയുമ്പോള്‍ അവര്‍ക്ക് ചുറ്റും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ ഉണ്ടാകും, അവരും കൂടി വിഷമിക്കുമെന്നും സീനത്ത് പറയുന്നു.

ഇതുവരെയുള്ള അനുഭവത്തിൽ താൻ സിനിമാ രംഗത്ത് തൃപ്തയല്ലെന്നും സീനത്ത് തുറന്ന് പറയുന്നു. കിട്ടേണ്ട റോളുകള്‍ കിട്ടിയോ എന്നൊക്കെ ചോദിച്ചാല്‍ വളരെ കുറച്ചേയുള്ളൂ എന്ന് പറയേണ്ടിവരും. എന്നാൽ അതിന്റെ പേരിൽ മറ്റുളളവരെ കുറ്റപ്പെടുത്താൻ തയ്യാറായല്ല. തന്റെ തെറ്റും ഇതിലുണ്ട്. സ്വയം പ്രമോട്ട് ചെയ്യാനറിയില്ലായിരുന്നു, അതുകൊണ്ട് പലരും തന്നെ മറന്നുപോയിട്ടുണ്ടെന്നും താരം പറയുന്നു. എനിക്ക് കിട്ടേണ്ട റോളുകള്‍ പലതും കിട്ടിയിട്ടില്ല എന്നു തന്നെയാണ് മനസ് പറയുന്നതെന്നും സീനത്ത് വെളിപ്പെടുത്തുന്നു.

 

ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയാന്‍ കഴിയുന്ന വീട്ടില്‍ ഇച്ഛാശക്തിയോടെ നേടിയ വിജയം, പണിയ കോളനിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലെത്തുന്ന ദിവ്യയുടെ കഥ