കേരളത്തിന് അകത്തും പുറത്തും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മലയാള സിനിമയാണ് അങ്കമാലി ഡയറീസ് .സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ തന്നെ മികച്ച ചിത്രം എന്ന് പറയാവുന്ന ചിത്രം മറാത്തിയിലേക്ക് റീ മേക്ക് ചെയ്യുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു,ധാരാളം ബോളിവുഡ് സംവിധായകര്‍ ചിത്രത്തിന്റെ പകര്‍പ്പാവകാശം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറാത്തി പോലെ ഒരു റീജിയണല്‍ സിനിമയ്ക്കായിരിക്കും അങ്കമാലി ഡയറീസിനോട് നീതി പുലര്‍ത്തിക്കൊണ്ടുള്ള ഒരു റീമേക്ക് ചെയ്യാന്‍ സാധിക്കുക’എന്ന്,ജോ രാജന് അഭിപ്രായപ്പെട്ടിരുന്നു.
അങ്കമാലി ഡയറീസി’നെക്കാള്‍ വലിയ സ്കേലിലാകണം ‘കൊല്ഹാപൂര് ഡയറീസ്’ എന്നാണ് അതിന്റെ അണിയറക്കാര്‍ ആഗ്രഹിക്കുന്നത് എന്നും, നിരൂപക പ്രശംസ നേടിയ അങ്കമാലി ഡയറീസിനെപ്പോലെ ഒരു ചിത്രം റീമേക്ക് ചെയ്യപ്പെടുമ്പോള്‍ താരതമ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഈ ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നത് റിലീസിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ”. എന്നും സംവിധയകാന്‍ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.ശരത് അവതരിപ്പിച്ച അപ്പാനി രവി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അണ്ണാ എന്നാണ് കഥാപാത്രത്തിന്റെ പേര്. മറാത്തി നടന് മഹേഷ് ഷെട്ടിയാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്. ജോ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവധൂത് ഗുപ്തെയും വജീര്‍ സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2019 ല്‍ തീയേറ്ററില്‍ എത്തും.
This post was last modified on December 19, 2018 10:55 am