പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ കുഞ്ഞാലി മരക്കാറായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. ചിത്രത്തിൽ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും എത്തുന്നു. ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് കല്യാണി.
ട്വീറ്ററിലൂടെയാണ് കല്യാണി അച്ഛന്റെ സംവിധാനത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചത് .തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുമ്പോൾ തുടക്കത്തില്‍ ആകാംക്ഷയും ആശങ്കയും ഉണ്ടായിരുന്നുവെന്നും കല്യാണി പറയുന്നു. ‘അമ്മൂ, അത് ശരിയാവുന്നില്ല’ എന്ന് പറഞ്ഞിരുന്ന അച്ഛൻ ഇപ്പോൾ തന്നെ അഭിനന്ദിക്കാനും തയാറായെന്ന് കല്യാണി പറയുന്നു .
പ്രണവ് മോഹൻലാൽ,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ചിത്രം ഹൈദരാബാദിൽ ചിത്രികരണം പുരോഗമിക്കുകയാണ്. ഈ വർഷം പകുതിയോടെ തന്നെ ചിത്രം തിയേറ്ററിൽ എത്തും.
This post was last modified on January 12, 2019 1:21 pm
Leave a Comment