X

പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത് വെറും എട്ടര ലക്ഷം രൂപയെന്ന് മിയ ഖലീഫ; മൂന്ന് മാസം മാത്രമാണ് ജോലിയെടുത്തത്

പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കൽ മാറിയിരുന്നു മിയ.

അമേരിക്കയുടെ പോൺ ഇൻഡസ്ട്രിയിലെ മിന്നുന്ന താരമായിട്ടും താൻ അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് നടി മിയ ഖലീഫ രംഗത്ത്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് താൻ സമ്പാദിച്ചു കൂട്ടുന്നതെന്ന ഊഹങ്ങൾ പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു മിയ. വെറും 12,000 ഡോളർ മാത്രമാണത്രെ മിയ പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏതാണ് എട്ടര ലക്ഷം രൂപ.

വെറും മൂന്ന് മാസക്കാലമാണ് മിയ ഖലീഫ പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നത്. 2014നും 2015നും ഇടയിലായിരുന്നു ഇത്. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്തതിനു ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താൻ താൻ ഏറെ പ്രയാസപ്പെട്ടെന്നും അവർ പറഞ്ഞു. മീഗൻ അബ്ബോട്ടുമായുള്ള ഒരഭിമുഖത്തിലാണ് തന്റെ ദയനീയാവസ്ഥ മിയ തുറന്നു പറഞ്ഞത്.

പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കൽ മാറിയിരുന്നു മിയ.

വളരെ കുറഞ്ഞ കാലം മാത്രമാണ് താൻ പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നതെന്നും മിയ ചൂണ്ടിക്കാട്ടി. പക്ഷെ തന്റെ വീഡിയോകൾ കാട്ടുതീ പോലെയാണ് പടർന്നത്. ഇൻഡസ്ട്രി വിട്ടതിനു ശേഷവും അഞ്ച് വർഷത്തോളം ടോപ്പ് റാങ്കിങ്ങിൽ നിൽക്കാനായി. ഇക്കാരണത്താലാണ് പോണിൽ നിന്ന് താൻ ധാരാളം സമ്പാദിച്ചിട്ടുണ്ടെന്ന് കരുതുന്നതെന്നും മിയ വിശദീകരിച്ചു.

ഇൻഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനയുണ്ടായതെന്നും അവർ പറഞ്ഞു. 400 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ട് വെറും മൂന്നു ദിവസത്തിലുള്ളിൽ രണ്ട് ലക്ഷം ഫോളോവേഴ്സിനെ സമ്പാദിച്ചു. പിന്നീടത് 20 ലക്ഷമായി വളർന്നു. പിന്നീട് ഈ അക്കൗണ്ട് ഐസിസ് ഹാക്ക് ചെയ്തെന്നും അവർ പറഞ്ഞു.

ഹിജാബ് ധരിച്ച പോൺ വീഡിയോയിൽ അഭിനയിച്ചതിന്റെ പേരിൽ ഐസിസിന്റെ ഭീഷണി നേരിട്ടിരുന്നു മിയ ഖലീഫ.

This post was last modified on August 13, 2019 7:31 pm