നിപ വൈറസ് ബാധിച്ച് മരിച്ച ആരാധകന് ആദരാഞ്ജലികളുമായി മോഹന്‍ലാല്‍. കോട്ടൂര്‍ പുനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ ഭാസകരന്‍ നായരുടെ മകന്‍ റസില്‍ ഭാസ്‌കറാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. ബാലുശേരിയിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗമാണ് റസില്‍.
ബാലുശേരിയിലെ വൃദ്ധസദനത്തില്‍ അവിടുത്തെ അന്തേവാസികള്‍ക്കൊപ്പമാണ് റസിലും കൂട്ടുകാരും മോഹന്‍ലാലിന്റെ ഇക്കഴിഞ്ഞ പിറന്നാള്‍ ആഘോഷിച്ചത്. മെയ് 25നാണ് റസില്‍ അവസാനമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അതിലൊന്ന് മോഹന്‍ലാലിനെക്കുറിച്ചായിരുന്നു. ‘കോടികണക്കിന് അനിയന്‍മാരുടെയും അനിയത്തിമാരുടെയും ഒരേ ഒരു ഏട്ടന്‍.. ലാലേട്ടന്‍’ എന്നായിരുന്നു ആ കുറിപ്പ്. ലാലിന്റെ പിറന്നാള്‍ ദിവസവും റസില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
‘മോഹന്‍ലാല്‍ (ലാലേട്ടന്‍) എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് എന്ന് ഓര്‍മ്മയില്ല. അപ്പോള്‍ മുതല്‍ എന്റെ ശരീരത്തിന്റെ ഭാഗമായും എന്റെ കുടുംബത്തിലെ അംഗമായും അദ്ദേഹം ഉണ്ട്. ഓരോ മലയാളിക്കും അങ്ങനെയായിരിക്കും.
അഭിനയം എന്ന കലകൊണ്ട് പലരീതിയില്‍ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ കലയില്‍ ഈ അവതാരത്തെ വെല്ലാന്‍ ഇതുവരെ ആരും പിറവിയെടുത്തിട്ടില്ല. ഇനി ആരും വരാനും പോകുന്നില്ല. ചിലപ്പോള്‍ എതിരഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാകും. പക്ഷെ അതൊന്നും ഈ മനുഷ്യനെ തളര്‍ത്തിയിട്ടില്ല. വളര്‍ത്തിയിട്ടേയുള്ളൂ.
ഈ വിസ്മയത്തിന്റെ കഴിവിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോലും കണ്ടെത്തേണ്ടിയിരിക്കുന്നു. നാളെ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ തമ്പുരാന് എന്റെ ഏട്ടന് ലാലേട്ടന് കോടിക്കണക്കിന് അനിയന്മാരുടെയും അനിയത്തിമാരുടെയും ഇടയില്‍ ഒരാളായ ഈ അനിയന്റെ എല്ലാവിധ ആശംസകളും നേരുന്നു’ എന്നായിരുന്നു ആ പോസ്റ്റ്.
ബാലുശേരി താലൂക്ക് ആശുപത്രിയിലാണ് പനി പിടിച്ച് റസില്‍ ആദ്യം ചികിത്സ തേടിയത്. നിപ ബാധയെ തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയതിന് ശേഷം വീണ്ടും പനി പിടിച്ചതോടെ മെയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 31ന് മരണം സംഭവിച്ചു.
This post was last modified on June 3, 2018 9:17 am
Leave a Comment