X

ഫ്രീക്കന്മാരെ ഇനി ‘മുന്തിരി മൊഞ്ചന്മാര്‍’ എന്നു വിളിക്കാം —മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രവുമായി വിജിത്ത് നമ്പ്യാര്‍

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനീഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.

നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനീഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. വിശ്വാസ് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനു ഗോപാലനും, മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയിലുമാണ്.

സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രം മുന്തിരിമൊഞ്ചന്റെ ഹൈലറ്റാണെന്നാണ് സംവിധായകന്‍ പറയുന്നത്. ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര്‍ എന്നു വിളിക്കുംപോലെ മലബാറില്‍ തമാശ കലര്‍ത്തി വിളിക്കുന്ന പേരാണ് മുന്തിരി മൊഞ്ചന്‍.

ജീവിതത്തിലുണ്ടാവുന്ന ചില ആകസ്മിക സംഭവങ്ങള്‍ തമാശകലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. മലബാറിലെ മെഹ്ഫില്‍ ഗാനത്തിനൊപ്പം സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രംകൂടിയാണ് ഇത്.

ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, ഹരി ശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം; ‘തമാശ’യല്ല പറയുന്നത്