X

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മുത്തശ്ശന് 95!

ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിലൂടെ 75-ാം വയസ്സില്‍ മലയാള സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തമിഴിലും താരമായ ആളാണ്.

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായ മുത്തശ്ശന്‍ ഇന്ന് 95-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മരുമകനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മകന്‍ ദീപാങ്കുരന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നോടെ ബന്ധുക്കളോടൊപ്പമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പിറന്നാള്‍ ആഘോഷിച്ചത്.

1923 പുല്ലേലി ഇല്ലത്ത് നാരായണ വാധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി പയ്യന്നൂരിലെ കോറോം പുല്ലേലി വാധ്യാര്‍ ഇല്ലത്താണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിലൂടെ 75-ാം വയസ്സില്‍ മലയാള സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തമിഴിലും താരമായ ആളാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹസന്‍, രാജനീകാന്ത് തുടങ്ങിയ തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബോളിവുഡ് താരം ഐശ്വര്യ റായിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.

This post was last modified on November 15, 2018 4:18 pm

Related Post
Leave a Comment